ഇനി 12 മണിക്കൂർ മാത്രം ജോലി, സിനിമ പ്രവർത്തകരുടെ ജോലി സമയം കുറച്ച് ​സംഘടനകൾ; തീരുമാനം ഫെഫ്ക അടക്കമുള്ളവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്

കോൾ ഷീറ്റ് അനുസരിച്ച് നിലവിൽ 16 മണിക്കൂർ ആണ് ഒരു ദിവസത്തെ ജോലി സമയം
ഇനി 12 മണിക്കൂർ മാത്രം ജോലി, സിനിമ പ്രവർത്തകരുടെ ജോലി സമയം കുറച്ച് ​സംഘടനകൾ; തീരുമാനം ഫെഫ്ക അടക്കമുള്ളവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്
Published on
Updated on

കൊച്ചി: സിനിമ പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കുന്നതിൽ നിർണായക തീരുമാനം എടുത്ത് സിനിമ സംഘടനകൾ. 16 മണിക്കൂർ ജോലി എന്ന സിനിമ പ്രവർത്തകരുടെ കാൾ ഷീറ്റ് 12 മണിക്കൂർ ആക്കി ചുരുക്കി. വിവിധ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം. സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക ഉൾപ്പെടെയുള്ളവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ചിത്രീകരണ സമയം ചുരുക്കിയത്.

ഇനി 12 മണിക്കൂർ മാത്രം ജോലി, സിനിമ പ്രവർത്തകരുടെ ജോലി സമയം കുറച്ച് ​സംഘടനകൾ; തീരുമാനം ഫെഫ്ക അടക്കമുള്ളവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്
കേന്ദ്ര ബജറ്റിലെ അവഗണന, നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും; എയിംസും അതിവേഗ റെയിലും അനുവദിക്കണമെന്ന് ആവശ്യം

കോൾ ഷീറ്റ് അനുസരിച്ചു നിലവിൽ 16 മണിക്കൂർ ആണ് ഒരു ദിവസത്തെ ജോലി സമയം. നടി നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം ഈ സമയം ബാധകമാണ്. ജോലി സമയം 12 മണിക്കൂർ ആകുന്നതോടെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർക്ക് ആശ്വാസമാകും. നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിലനിന്നിരുന്ന സമ്പ്രദായത്തിനാണ് ഇതോടെ മാറ്റം വരുന്നത്. 16ൽ നിന്ന് 12 മണിക്കൂർ ആയി ജോലി സമയം കുറയ്ക്കുമ്പോഴും വേതനത്തിൽ കുറവ് വരില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പു നൽകിയിട്ടുണ്ട്.

ഒരു ദിവസത്തെ ജോലിസമയം എങ്ങനെയെല്ലാം ക്രമീകരിക്കും എന്നതിലും അധികസമയം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ നൽകുന്ന ബാറ്റയിലും വേതന വർധനവിലും കൂടുതൽ ചർച്ചകൾക്ക്‌ ശേഷം ആയിരിക്കും തീരുമാനം. സിനിമാ മേഖല വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വേതന വർധനയ്ക്ക് സമ്മർദം ചെലുത്തേണ്ട എന്നാണ് ഫെഫ്കയിലെ ധാരണ. ഒരു വർഷത്തിനുശേഷം വേതന വർദ്ധനവ് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയം പുനക്രമീകരിച്ചതിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com