ആലിയ ഭട്ടിന്റെ സ്പൈ ആക്ഷൻ ത്രില്ലർ; 'ആൽഫ' ഒടിടിയിൽ, എവിടെ കാണാം?

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ജൂലൈ മൂന്നിനാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്കെത്തിയത്
'ആൽഫ' സിനിമ
'ആൽഫ' സിനിമ
Published on
Updated on

മുംബൈ: ആലിയ ഭട്ട്, ഷർവരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ആൽഫ' ഒടിടിയിൽ. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ജൂലൈ മൂന്നിനാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്കെത്തിയത്. ശിവ് റവയിൽ സംവിധാനം ചെയ്ത ചിത്രത്തിന് അത്ര നല്ല അഭിപ്രായമല്ല തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ('ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3', 'വാർ', 'വാർ 2', 'പഠാൻ' എന്നിവയ്ക്ക് ശേഷമുള്ള) ഏഴാമത്തെ ചിത്രമാണ് 'ആൽഫ'. മാസ് ആക്ഷൻ റോളുകളിലാണ് ചിത്രത്തിൽ ആലിയ ഭട്ടും ഷർവരിയും എത്തുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. അനിൽ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നെറ്റ്‌ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

'ആൽഫ' സിനിമ
മൂന്ന് സംവിധായകർ, മൂന്ന് കുറുപ്പ്! വില്ലനായും നായകനായും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി

തിരക്കഥ: സൗമിൽ ശുക്ല, ശ്രീധർ രാഘവൻ, ഛായാഗ്രഹണം: റുബൈസ്, സംഗീതം: രോഹൻഷ്, അബീർ, ഗാനരചന: കുമാർ, അൻവിത ദത്ത്, കൗസർ മുനീർ, രോഹൻഷ്, അബീർ, സംഭാഷണം: ഇഷിത മൊയ്ത്ര, കഥ: ഉദയ് ചോപ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: ഋഷഭ് ചോപ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പദം ഭൂഷൺ, ചിത്രസംയോജനം: ആരിഫ് ഷെയ്ഖ്, പ്രൊഡക്ഷൻ ഡിസൈനർമാർ: സുബ്രത ചക്രവർത്തി, അമിത് റേ, ആക്ഷൻ ഡയറക്ടർമാർ: ക്രെയ്ഗ് മക്റേ, സുനിൽ റോഡ്രിഗസ് (ROD), ശബ്ദലേഖനം: ഗണേഷ് ഗംഗാധരൻ, ദേബാശിഷ് മിശ്ര, പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര, വസ്ത്രാലങ്കാരം: അകി നരുല, നടാഷ വോഹ്റ, ദീപാലി സിംഗ് റസീൻ, ഗുൻപ്രീത് കൗർ മാൻ, നൃത്തസംവിധാനം: വിജയ് ഗാംഗുലി, ബോസ്കോ ലെസ്ലി മാർട്ടിസ്, വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോ: yFX, കാസ്റ്റിങ് ഡയറക്ടർ: ഷാനു ശർമ.

News Malayalam 24x7
newsmalayalam.com