അനുരാഗ് കശ്യപ് ചിത്രം 'ബന്ദർ' ഒടിടിയിൽ; പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ

ബോബി ഡിയോൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു
'ബന്ദർ' ടീസറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ബോബി ഡിയോൾ
'ബന്ദർ' ടീസറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ബോബി ഡിയോൾ
Published on
Updated on

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ബന്ദർ' സിനിമ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. ബോബി ഡിയോൾ നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മലയാളി താരം ഇന്ദ്രജിത്ത് സുകുമാരനും എത്തുന്നുണ്ട്. നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ലൈംഗികാതിക്രമ വിവാദങ്ങളിൽ കുടുങ്ങുന്ന ഒരു പഴയകാല റോക്ക്സ്റ്റാറിന്റെ വേഷത്തിലാണ് ബോബി ചിത്രത്തിൽ എത്തുന്നത്.

സമീർ മെഹ്‌റ എന്നാണ് ബോബി ഡിയോൾ കഥാപാത്രത്തിന്റെ പേര്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിച്ച സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. സീ 5ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

'ബന്ദർ' ടീസറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ബോബി ഡിയോൾ
'ജയിലർ 2' പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു, അപ്പോഴത് അറിയില്ലായിരുന്നു: ഷംന കാസിം

സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഫ്രോൺ മാജിക് വർക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ബന്ദർ നിർമിച്ചിരിക്കുന്നത്.

ഷാസ് റിസ്‌വിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമിത് ത്രിവേദി, വിശാൽ മിശ്ര, സപൻ ജഗ്മോഹൻ, പായൽ ദേവ് - ആദിത്യ ദേവ്, സിക്ഫ്ലിപ്പ്, ബ്ലർഫേസ്, ശിവഹരി വർമ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് - ആരതി ബജാജ്.

സഹ-സംവിധാനം - സാക്ഷി മേത്ത ലാവു, സഹ-നിർമാണം - വിശ്വേഷ് അഗർവാൾ, സൗണ്ട് ഡിസൈനർ – കുനാൽ ശർമ (MPSE), പശ്ചാത്തല സംഗീതം – ശിവഹരി വർമ, കൊറിയോഗ്രാഫി – ബോസ്കോ - സീസർ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് ബിദ്കർ, കാസ്റ്റിംഗ് ഡയറക്ടർ – ഗൗതം കിഷൻചന്ദാനി, വസ്ത്രാലങ്കാരം – സുബോധ് ശ്രീവാസ്തവ, മേക്കപ്പ്, ഹെയർ & പ്രോസ്തെറ്റിക് ഡിസൈനർ – അവിനാഷ് ഹിമ്മത്രാവു പവാർ.

News Malayalam 24x7
newsmalayalam.com