ചിദംബരത്തിന്റെ 'ബാലൻ' ഒടിടിയിൽ; എവിടെ കാണാം?

ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് 'ബാലൻ' കഥ പറയുന്നത്
'ബാലൻ' സിനിമ
'ബാലൻ' സിനിമ
Published on
Updated on

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ബാലൻ' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണിത്. ജൂണ്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്.

ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലൻ' പ്രദർശനത്തിനെത്തിയിരുന്നു.

സീ5യൂടെയാണ് 'ബാലൻ' ഡിജിറ്റിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാണ്.

'ബാലൻ' സിനിമ
പുതിയ കഥയുമായി ഒരമ്മയും മകനും | 'ബാലൻ' റിവ്യൂ | BALAN REVIEW

കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

'ബാലൻ' സിനിമ
"ഇനി 'അനിമൽ' ആവേണ്ട"; രൺബീർ കപൂറിനോട് 'മഹാഭാരത്' താരം നിതീഷ് ഭരദ്വാജ്

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

News Malayalam 24x7
newsmalayalam.com