ഒടിടിയിലും ചരിത്ര നേട്ടം! ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ചക്കാരുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാർ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമ
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമ
Published on: 
Updated on: 

തിയേറ്ററുകളിൽ വൻ വിജയം നേടിയ നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടി റിലീസിലും ചരിത്ര റെക്കോർഡുകൾ തിരുത്തിയെഴുതുന്നു. ഒക്ടോബർ ആദ്യവാരം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളിൽ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രങ്ങളുടെ നിരയിൽ മുന്നിലെത്തി റെക്കോർഡ് വിസിബിലിറ്റി സ്വന്തമാക്കി.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വൻ മുന്നേറ്റമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം കാഴ്ചവയ്‌ക്കുന്നത്.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമ
പോരാട്ടത്തിന്റെ വീരേതിഹാസം ഇനി ബിഗ് സ്ക്രീനിൽ! 'രണബാലി' ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ ആറിന് തിയേറ്ററുകളിൽ

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമ
'ആത്തി ഇവ യാരാ'; സുഷിൻ ശ്യാം ഈണമിട്ട 'സീൻ' ആദ്യ ഗാനം പുറത്ത്

തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്ത ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ ലഭ്യമായതോടെ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തരംഗമായി മാറുകയാണ്.

News Malayalam 24x7
newsmalayalam.com