ബിഗ് ബോസിലെ 'ട്രൂ ലീഡറായ' എൽദോ ജോർജും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലെന്ത് ബന്ധം? കാത്തിരിക്കുന്ന വലിയ ജനത ആരൊക്കെ ?

എന്നാൽ പുറത്താകുന്നതിന് തൊട്ടു മുൻപായി എൽദോ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.
എൽദോ ജോർജും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലെന്ത് ബന്ധം
Published on: 
Updated on: 

മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ് എൽദോ ജോർജ് എന്ന പെരുമ്പാവൂരുകാരൻ. അഗ്നിപരീക്ഷയിലൂടെ കോമണർ മത്സരാർഥി ആയെത്തിയ എൽദോ ജോർജിൻ്റെ ഓവറോൾ പ്രകടനം മികച്ചതായിരുന്നു. അവസാന ആഴ്ചയിലെ മാസ് എവിക്ഷൻ സഹ മത്സരാർഥകളെ പോലെ എൽദോയെ തളർത്തിയിരുന്നു. ഒടുവിൽ ജനപിന്തുണ കുറഞ്ഞെന്ന പേരിൽ പ്രശസ്തമായ റിയാലിറ്റി ഷോയിൽ നിന്ന് പുറത്താകുകയും ചെയ്തു.

എന്നാൽ പുറത്താകുന്നതിന് തൊട്ടു മുൻപായി എൽദോ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായെങ്കിലും അതേച്ചൊല്ലി ഒരിറ്റ് കണ്ണീരു പോലും താൻ വാർക്കില്ലെന്നും തന്നെ കാത്ത് പുറത്ത് വലിയൊരു ജനത തന്നെ കാത്തിരിപ്പുണ്ടെന്നും എൽദോ മോഹൻലാലിനെ സാക്ഷിയാക്കി പറയുകയുണ്ടായി. എന്നാൽ എന്താണ് എൽദോ ജോർജിൻ്റെ ഭാവി പരിപാടികൾ എന്നറിയാനുള്ള ആകാംക്ഷ ബിഗ് ബോസ് ആരാധകരായ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ സമകാലിക വിഷയങ്ങളിൽ രാജ്യത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ കോക്രോച്ച് ജനതാ പാർട്ടിയുടെ കേരള വിഭാഗത്തിൻ്റെ പ്രധാനികളിൽ ഒരാളാണ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ എൽദോയെന്ന് അധികമാർക്കും അറിയില്ല.

എൽദോ ജോർജും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലെന്ത് ബന്ധം
ദീപാവലി സ്വീറ്റ് ചോദിച്ച് അഡ്രസ് പങ്കുവെച്ചു; ഇൻഫ്ലുവൻസർക്ക് എത്തിയത് 500 ലധികം സിഒഡി ഓർഡറുകൾ, കൂട്ടത്തിൽ 70 കോടിയുടെ മിലിട്ടറി ടാങ്കും!

അടുത്തിടെ എൽദോ സിജെപിയുടെ കാംപെയ്ൻ നടത്തുന്ന ഒരു റീൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാഷ്ട്രീയത്തിൽ പയറ്റി തെളിയാൻ തന്നെയാണ് എൽദോയുടെ നീക്കമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. നിലവിൽ സിജെപിക്ക് ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്ട്രേഷൻ നടത്താൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ എൽദോയുടെ നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകർ. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ എൽദോ ജോർജ് ഒരു അധ്യാപകനും, 'ദി ഫിനാൻസ് സ്കൂൾ ഇന്ത്യ'യുടെ ഫൗണ്ടറുമാണ്. കൂടാതെ രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.

ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം ഡൽഹിയിലെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നതായി എൽദോ വ്യക്തമാക്കിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും ഈ കാലടിപ്പാലത്തിന് അപ്പുറത്ത് എൻ്റെ നാട്ടുകാർ എനിക്കായി കാത്തിരിക്കുന്നുണ്ടെന്നും എൽദോ പറഞ്ഞു. "സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്ന് ഭയങ്കരമായി ആഗ്രഹിച്ചിരിക്കെയാണ് അഗ്നിപരീക്ഷയിലേക്ക് പോയത്.പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്നും ഇനിയും പോരാട്ടം തുടരുമെന്നും എൽദോ വ്യക്തമാക്കി. ശരിക്കുള്ള ജനാധിപത്യം പുറത്തുണ്ടെന്നും അവിടെ നമുക്ക് വീണ്ടും കാണാം. ഞാൻ എൻ്റെ കർമപഥത്തിൽ ഒതുങ്ങി നിൽക്കുന്ന ശരിക്കുള്ള സാത്വികനാണെന്നും പരസ്പരം ചളിവാരിയെറിയാൻ ഉദ്ദേശ്യമില്ല. എൽദോ നാട്ടുകാർക്ക് വേണ്ടിയുള്ളവനാണ്. സോഷ്യൽ മീഡിയ വാറിൽ താൽപ്പര്യമില്ല. ബിഗ് ബോസ് എന്ന അവസരം പ്രയോജനപ്പെടുത്തിയ ബുദ്ധിമാനാണെന്ന് നിങ്ങൾ ഒരിക്കൽ പറയുന്ന കാലം വരും. എൻ്റെ മനസ് ഡൽഹിയിലെ സമരക്കാർക്ക് ഒപ്പമാണ്. ജയ് ഹിന്ദ്... ഇങ്ക്വിലാബ് സിന്ദാബാദ്," എൽദോ പറഞ്ഞു.

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം ലൈൻ കട്ട് ഇൻ്റർവ്യൂ നൽകിയ എൽദോയോട് അവതാരക ഇതൊരു അൺഫെയർ എവിക്ഷനാണോ എന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി എൽദോ പറഞ്ഞത് പ്രേക്ഷകരുടെ വിധിയെ താൻ അംഗീകരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ മാസ് എവിക്ഷൻ തന്നെ വല്ലാതെ പ്രതികൂലമായി ബാധിച്ചുവെന്ന് എൽദോ തുറന്ന് പറഞ്ഞു. തനിക്ക് ഇമോഷണൽ കണക്ഷൻ ഉണ്ടായിരുന്ന ഒരുപാട് പേർ ആ എവിക്ഷനിലൂടെ പുറത്തുപോയി.

എൽദോ ജോർജും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലെന്ത് ബന്ധം
"എനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് തോന്നി... കയ്യും കാലും പിടിച്ചിട്ടാണ് അവരെന്നെ അറസ്റ്റ് ചെയ്യാതിരുന്നത്"; സുരക്ഷിതയെന്ന് അരുണിമ

അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസിലെത്തിയ രാകേഷ് പുറത്തായതിലും ശ്രീലക്ഷ്മി അറയ്ക്കൽ പുറത്തായതിലും തനിക്ക് കൂടുതൽ വിഷമം തോന്നിയിരുന്നു. താൻ പരമാവധി സേഫ് ഗെയിം കളിക്കാതെയാണ് ഹൗസിൽ പിടിച്ചുനിന്നതെന്നും എന്നാൽ അവസാനത്തെ ആഴ്ചയിൽ നടന്ന ടാസ്കിൽ ഒരു ഗ്രൂപ്പിൻ്റെ ഭാഗമായി നിൽക്കേണ്ടിവന്നു. മാസ് എവിക്ഷനിലൂടെ പുറത്തായ ഒരാളെ തിരികെ കൊണ്ടുവരാനുള്ള അവസരമാണ് എന്ന് കരുതിയാണ് ഒരു ഗ്രൂപ്പ് ഗെയിമിൻ്റെ ഭാഗമായി നിന്നത്. വടിവൊത്ത ഭാഷയിലുള്ള സംസാര രീതികൾ ഷോ കാണുന്നവർക്ക് അത്ര കണക്ടായി കാണില്ലെന്നും അതോടൊപ്പം അവസാന ആഴ്ചയിലെ തണുപ്പൻ പെർഫോമൻസും കാരണം പ്രേക്ഷകർ മാറി ചിന്തിച്ചതാകാം പുറത്താകലിലേക്ക് നയിച്ചതെന്നും എൽദോ വിലയിരുത്തുന്നു.

News Malayalam 24x7
newsmalayalam.com