"കേസ് എന്തായാലും ഉജ്ജ്വലന്‍ റെഡി"; ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ഒടിടിയിലെത്തി

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ മുഖമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍.
Detective Ujjwalan poster
ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ പോസ്റ്റർSource : PR
Published on

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായ 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം ജൂലൈ 11ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ മുഖമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍.

കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം സിജു വില്‍സണും കേന്ദ്ര കഥാപാത്രമാണ്. ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ വേഷമിട്ട ചിത്രത്തില്‍, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിച്ചത്. കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലോക്കല്‍ ഡിറ്റക്ടീവ് ആയി ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് റമീസ് ആര്‍സീ, എഡിറ്റിംഗ് നിര്‍വഹിച്ചത് ചമന്‍ ചാക്കോ എന്നിവരാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊജക്റ്റ് ഡിസൈനേഴ്‌സ് - സെഡിന് പോള്‍, കെവിന്‍ പോള്‍, കോണ്‍ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് പിസി, ആക്ഷന്‍- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കല്‍, ഡി ഐ- പോയറ്റിക്, വിഎഫ്എക്‌സ്- ഐ വിഎഫ്എക്‌സ്, സ്റ്റില്‍സ്- നിദാദ് കെ എന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, പിആര്‍ഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com