'കറക്കം' ഒടിടിയിൽ, പിന്നാലെ 'ബൾട്ടി'; എവിടെ, എപ്പോൾ കാണാം?

വ്യത്യസ്ത ഴോണറുകളിലുള്ള രണ്ട് മലയാള ചിത്രങ്ങളാണ് ഒടിടിയിലേക്ക് എത്തുന്നത്
'കറക്കം' ഒടിടിയിൽ, പിന്നാലെ 'ബൾട്ടി'; എവിടെ, എപ്പോൾ കാണാം?
Published on
Updated on

കൊച്ചി: മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'കറക്കം' ഒടിടിയിൽ. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടെയ്‌ൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

'കറക്കം' ഒടിടിയിൽ, പിന്നാലെ 'ബൾട്ടി'; എവിടെ, എപ്പോൾ കാണാം?
ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും കിഷ്‌കിന്ധാ കാണ്ഡവും

ഷെയ്‌ന്‍ നിഗം നായകനായ 'ബൾട്ടി'യാണ് ഒടിടിയിലേക്ക് എത്തുന്ന മറ്റൊരു മലയാള ചിത്രം. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധാനം. ട്രെൻഡ് സെറ്ററായ സംഗീത സംവിധായകൻ സായ്‌ അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. സായ്‌യുടെ ആദ്യ മലയാള ചിത്രമായിരുന്നുവിത്.

സോണി ലിവ് ആണ് സിനിമയുടെ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 10നാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്.

'കറക്കം' ഒടിടിയിൽ, പിന്നാലെ 'ബൾട്ടി'; എവിടെ, എപ്പോൾ കാണാം?
സോഷ്യൽ മീഡിയ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; 'ചൂതാട്ടമോ...' ഗാനം പുറത്ത്

ചിരിയും പേടിയും സംഗീതവും കൊണ്ട് സമ്പന്നമായ ‘കറക്കം’ മുതൽ ആവേശവും ആക്ഷനും നിറഞ്ഞ ‘ബൾട്ടി’ വരെ, മികച്ച സിനിമാനുഭവങ്ങളുടെ ഒരു മാസം സമ്മാനിക്കാനാണ് സോണി ലിവ് ഒരുങ്ങുന്നത്.

News Malayalam 24x7
newsmalayalam.com