പരിണീതി ചോപ്രയുടെ 'റിപ്പോർട്ടിങ് ലൈവ്'; ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഒരു യുവ റിപ്പോർട്ടറുടെ വേഷത്തിലാണ് പരിണീതി എത്തുന്നത്
 'റിപ്പോർട്ടിംഗ് ലൈവ്' പോസ്റ്റർ
'റിപ്പോർട്ടിംഗ് ലൈവ്' പോസ്റ്റർ
Published on: 
Updated on: 

നെറ്റ്ഫ്ലിക്സ് സീരിസ് 'ഷഖി'ന് പിന്നാലെ ഒടിടി ചിത്രവുമായി പരിണീതി ചോപ്ര. ധ്രുവ് ത്രിപാഠി സംവിധാനം ചെയ്യുന്ന 'റിപ്പോർട്ടിംഗ് ലൈവ്' റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ ഒൻപതിന് പ്രേക്ഷകരിലേക്ക് എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു യുവ റിപ്പോർട്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ പരിണീതി ചോപ്ര എത്തുന്നത്. ഈ കഥാപാത്രത്തേയും അവരുടെ പരിചയസമ്പന്നനായ ക്യാമറമാനേയുമാണ് 'റിപ്പോർട്ടർ ലൈവ്' പിന്തുടരുന്നത്. അനധികൃത മണൽഖനനമാണ് ചിത്രം പ്രമേയമാക്കുന്നത്.

 'റിപ്പോർട്ടിംഗ് ലൈവ്' പോസ്റ്റർ
ശ്രീരാമനാകാൻ രൺബീർ കപൂറിന്റെ തയ്യാറെടുപ്പുകൾ; 'രാമായണ' ബിടിഎസ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ധ്രുവ് ത്രിപാഠിയും മിഹിർ ജാദവും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് പാർത്ഥ കിരൺ താക്കൂറും ജോഷ്വ ഷിർസാത്തുമാണ്. ദേവൻ ഭോജാനി, അമോൽ പാലേക്കർ, ആദിൽ ഹുസൈൻ, ശേഖർ സുമാൻ, ശസ്വത ചാറ്റർജി, നാസർ, പ്രാചി ഷാ പാണ്ഡ്യ, ഗീതാ അഗർവാൾ, സമീർ കൊച്ചാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരിണീതി ചോപ്രയുടെ ആദ്യ വെബ് സീരീസ് 'ഷഖ്: ട്രസ്റ്റ് നോ വൺ' അടുത്തിടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെൻസിൽ ഡി സിൽവ, സിദ്ധാർഥ് പി മൽഹോത്ര എന്നിവരാണ് 'ഷഖി'ന്റെ സ്രഷ്ടാക്കൾ. റെൻസിൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സുമായി ചേർന്ന് ആൽക്കമി ഫിലിംസിന്റെ ബാനറിൽ സപ്ന മൽഹോത്ര, സിദ്ധാർഥ് പി മൽഹോത്ര എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com