നിർമാതാവായി ഹൃത്വിക് റോഷന്‍, നായിക പാർവതി; ത്രില്ലർ സീരീസ് ഒരുങ്ങുന്നു

'തബ്ബാർ' എന്ന സീരീസിലുടെ പ്രശസ്തനായ അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്റർ
ഹൃത്വിക് നിർമിക്കുന്ന സീരീസില്‍ പാർവതി തിരുവോത്ത് നായിക
ഹൃത്വിക് നിർമിക്കുന്ന സീരീസില്‍ പാർവതി തിരുവോത്ത് നായികSource: Facebook
Published on

മുംബൈ: എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിൽ ഹൃത്വിക് റോഷന്‍ നിർമിക്കുന്ന സീരീസിൽ നായികയായി മലയാളി താരം പാർവതി തിരുവോത്ത്. 'സ്‌റ്റോം' എന്ന പേരിട്ടിരിക്കുന്ന ത്രില്ലർ സീരീസ് ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടിയാണ് നിർമിക്കുന്നത്. അജിത്പാല്‍ സിംഗ് ആണ് സീരീസിന്റെ ക്രിയേറ്റർ.

മുംബൈ കേന്ദ്രീകരിച്ചാണ് 'സ്റ്റോമി'ന്റെ കഥ നടക്കുന്നത്. സിനിമയിലെത്തി കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ നിർമാതാവിന്റെ റോള്‍ ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലാണ് ഹൃത്വിക് റോഷന്‍. "ഇന്ത്യന്‍ എന്റർറ്റൈന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ എന്റെ 25ാം വർഷത്തില്‍ ഞാന്‍ മറ്റൊരു അരങ്ങേറ്റം നടത്തുന്നു. റോഷന്‍ ഇഷാൻ നേതൃത്വം നൽകുന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ എച്ച്ആര്‍എക്‌സ് ഫിലിംസിലൂടെ ഒരു നിർമാതാവായാണ് ഇത്തവണ ഞാന്‍ എത്തുന്നത്," ഹൃത്വിക് റോഷന്‍ എക്സില്‍ കുറിച്ചു.

പാർവതി തിരുവോത്തിന് പുറമേ അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സഭ ആസാദ് എന്നിവരാണ് സ്റ്റോമില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സീരീസിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമന്നാണ് റിപ്പോർട്ടുകള്‍.

'തബ്ബാർ' എന്ന സീരീസിലുടെ പ്രശസ്തനായ അജിത്പാല്‍ സിംഗ് ആണ് 'സ്റ്റോം' സംവിധാനം ചെയ്യുന്നത്. അജിത്‌പാലിനൊപ്പം ഫ്രാസിസ് ലുണൽ, സ്വാതി ദാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഹൃത്വിക് നിർമിക്കുന്ന സീരീസില്‍ പാർവതി തിരുവോത്ത് നായിക
'ആണ്‍'മൂത്രം വീണ മെത്ത ഒരു 'ഫെമിനിച്ചി'യെ സൃഷ്ടിക്കുന്നു | റിവ്യൂ

ഹൃത്വിക് റോഷൻ്റെ എച്ച്ആർഎക്സ് ഫിലിംസ്, നടന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ രാകേഷ് റോഷൻ്റെ പ്രൊഡക്ഷൻ ഹൗസായ ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷൻസിൻ്റെ ഒരു വിഭാഗമാണ്. കരൺ അർജുൻ, കഹോ നാ... പ്യാർ ഹേ, കോയി... മിൽ ഗയ, ക്രിഷ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചത് ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷൻസ് ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com