

കൊച്ചി: കൈനിറയെ സിനിമകളാണ് ഈ ആഴ്ച ഒടിടി റിലീസിന് എത്തുന്നത്. വമ്പന്‍ കളക്ഷന്‍ നേടിയ ബിഗ് ബജറ്റ് ചിത്രങ്ങളും നിരവധി ചെറിയ സിനിമകളും ഈ നിരയില്‍പ്പെടുന്നു. പവന്‍ കല്യാണ്‍ ചിത്രം 'ദേ കോള്‍ മി ഓജി', 'കിഷ്‌കിന്ധാപുരി', 'ശക്തി തിരുമഗന്‍' എന്നിവയാണ് പ്രധാന ഒടിടി റിലീസുകള്‍.
പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായ ചിത്രം തിയേറ്ററില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് ഡിജിറ്റല്‍ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. സിനിമ ഇന്ന് മുതല്‍ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാണ്.
സെപ്റ്റംബർ 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 70 കോടി രൂപയായിരുന്നു ആദ്യ ദിനം കളക്ഷന്‍. സുജീത് സംവിധാനം ചെയ്ത 'ദേ കാള്‍ ഹിം ഒജി' ഡിവിവി പ്രൊഡക്ഷന്‍ ആണ് നിർമിച്ചത്.
കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത ചിത്രം ഹൊറർ കോമഡി ഴോണറിലാണ് എടുത്തിരിക്കുന്നത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായനാകുന്ന ചിത്രത്തില്‍ മലയാളി താരം അനുപമ പരമേശ്വരനാണ് നായിക. ഒക്ടോബർ 24 മുതല്‍ സീ ഫൈവ് ഒടിടിയിലൂടെ തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ സ്ട്രീം ചെയ്യും.
അരുൺ പ്രഭു രചനയും സംവിധാനവും നിർവഹിച്ച 'ശക്തി തിരുമഗന്‍' ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലർ ആണ്. വിജയ് ആന്‍റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുനിൽ കൃപലാനി, തൃപ്തി രവീന്ദ്ര, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഒക്ടോബർ 24 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സിനിമ ലഭ്യമാകും.
പ്രഭു ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ഈ തമിഴ് ചിത്രത്തില്‍ ഉദയ, യോഗിബാബു, അജ്മൽ, ജാൻവിക കൽകേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഹാ ഒടിടിയിലൂടെ നാളെ മുതല്‍ സിനിമ സ്ട്രീം ചെയ്യും.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'മിറാഷ്' ഒടിടിയില്‍ ലഭ്യമാണ്. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍. സോണി ലൈവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.