ഒടിടിയിൽ എന്താകും അവസ്ഥ? പ്രഭാസ് ചിത്രം 'രാജാ സാബ്' സ്ട്രീമിങ് ഡേറ്റ് പുറത്ത്

ജനുവരി ഒൻപതിനാണ് സിനിമ വേൾഡ് വൈഡ് റിലീസ് ആയത്
'രാജാ സാബി'ൽ പ്രഭാസ്
'രാജാ സാബി'ൽ പ്രഭാസ്
Published on
Updated on

കൊച്ചി: പ്രഭാസ് നായകനായ ഹൊറർ - ഫാന്റസി ചിത്രമാണ് 'ദ രാജാ സാബ്'. ജനുവരി ഒൻപതിനാണ് സിനിമ വേൾഡ് വൈഡ് റിലീസ് ആയത്. എന്നാൽ, വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച കളക്ഷൻ നേടിയെടുക്കാനും ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ, സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് 'രാജാ സാബ്' നേടിയത്. ആദ്യ ദിനം മാത്രം 112 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് 'രാജാ സാബ്'.

ഫെബ്രുവരി ആറ് മുതൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും.

'രാജാ സാബി'ൽ പ്രഭാസ്
"അരിജിത് സിംഗ്, വേടൻ, നന്ദഗോവിന്ദം ഭജൻസ്; സിനിമാ സംഗീതത്തിന്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിന്റെ ഉദയവും"

പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ ഒരുമിക്കുന്നത്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫാമിലി എന്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ രാജാ സാബ്’.

'രാജാ സാബി'ൽ പ്രഭാസ്
'പേരൻപി'ലെ മമ്മൂട്ടിയെ ജൂറി കണ്ടില്ലേ? തമിഴ്‌നാട് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിമർശനം

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് 'രാജാ സാബ്' തിയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമാണം. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com