ഒടിടിയിൽ ഹിറ്റടിക്കാൻ 'സംഭവം അധ്യായം ഒന്ന്'; സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം? Sambhavam Adhyayam Onnu OTT

നവാഗതനായ ജിത്തു സതീശൻ ആണ് 'സംഭവം അധ്യായം ഒന്ന്' തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്
 'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Published on
Updated on

കൊച്ചി: അസ്കർ അലി നായകനായി എത്തിയ 'സംഭവം അധ്യായം ഒന്ന്' ഒടിടിയിലേക്ക് എത്തുന്നു. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നവാഗതനായ ജിത്തു സതീശൻ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. മിസ്റ്ററി ത്രില്ലർ ഴോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അസ്കർ അലിക്ക് പുറമേ വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണാ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയതാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ സസ്‌പൻസ് ഘടകങ്ങൾക്ക് തിയേറ്ററിൽ മികച്ച അഭിപ്രായം ലഭിച്ചിരുന്നു. നല്ല സിനിമ പ്രൊഡക്ഷൻസാണ് 'സംഭവം അധ്യായം ഒന്നി'ന്റെ നിർമാണം. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ - നവീൻ ഊട്ട.

 'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
നസ്‌ലന്റെ കിടിലൻ ഡാൻസ്, ജേക്‌സിന്റെ ഈണം; 'മോളിവുഡ് ടൈംസ്' ആദ്യ ഗാനം പുറത്ത്

ജിയോ ഹോട്ട്സ്റ്റാർ ആണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 15 മുതൽ ചിത്രം ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമായിരിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആഷ്‌ന റഷീദ്, ഛായാഗ്രഹണം - നവീൻ ജോസ്, എഡിറ്റിങ് - അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ - ഗോഡ്‌വിൻ തോമസ്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ - സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം - അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് - നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് - മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.

News Malayalam 24x7
newsmalayalam.com