സുരഭി ലക്ഷ്മി - ജയരാജ് ചിത്രം 'അവൾ' ഒടിടിയിലേക്ക്

ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസാണ് സിനിമയുടെ നിർമാതാക്കൾ
സുരഭി ലക്ഷ്മി -  ജയരാജ് ചിത്രം 'അവൾ'
സുരഭി ലക്ഷ്മി - ജയരാജ് ചിത്രം 'അവൾ'
Published on
Updated on

കൊച്ചി: ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ ഒടിടിയിലേക്ക് എത്തുന്നു. മെയ് ഒന്നിന് മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.

നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

സുരഭി ലക്ഷ്മി -  ജയരാജ് ചിത്രം 'അവൾ'
4.1 മില്യൺ കാഴ്ചക്കാർ, ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം; തരംഗമായി 'അംശം'

സച്ചു സജി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് - ശ്രീജിത്ത് സി.ആർ, ഗാനരചന - മുഹാദ് വെമ്പായം, സംഗീതം - കണ്ണൻ സി.ജെ, കലാസംവിധാനം-ജി. ലക്ഷ്മണൻ, മേക്കപ്പ് - ലിബിൻ മോഹൻ, വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ-വിനോദ് പി. ശിവറാം, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം. പി ആർ ഒ- എ.എസ്. ദിനേശ്.

News Malayalam 24x7
newsmalayalam.com