ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റ് പുറത്ത്

ഡിജോ ജോസ് ആന്റണി ആണ് 'പള്ളിച്ചട്ടമ്പി' സംവിധാനം ചെയ്തിരിക്കുന്നത്
'പള്ളിച്ചട്ടമ്പി' ട്രെയ്‌ലർ
'പള്ളിച്ചട്ടമ്പി' ട്രെയ്‌ലർ
Published on
Updated on

കൊച്ചി: ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുന്നു. ജൂലൈ 24 മുതൽ സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഡിജോ ജോസ് ആന്റണി ഒരുക്കിയ ഈ പീരിയഡ് ആക്ഷൻ ഡ്രാമ ചരിത്രവും രാഷ്ട്രീയവും ആവേശകരമായ ആക്ഷൻ രംഗങ്ങളും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

വലിയ മുതൽമുടക്കിൽ മാസ് എന്റർടെയ്‌നർ ആയാണ് 'പള്ളിച്ചട്ടമ്പി' ഒരുക്കിയിരിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റർടെയ്‌ൻമെന്റ്സ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യ ചരൺ, ചൈതന്യ എന്നിവരാണ് നിർമാണം. 1957-58 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കയാദു ലോഹർ ആണ് നായിക.

'പള്ളിച്ചട്ടമ്പി' ട്രെയ്‌ലർ
'40 ഡേസ് ഓഫ് ഹൗസ് പാർട്ടി'യുമായി ഷിഫിന; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ , ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

'പള്ളിച്ചട്ടമ്പി' ട്രെയ്‌ലർ
ആസിഫ് അലി - ജിസ് ജോയ് ചിത്രം 'കോട്ടയം ബെൽറ്റ്'; ചിത്രീകരണം ആരംഭിച്ചു

കോ - പ്രൊഡ്യൂസേഴ്സ് - തൻസീർ സലാം, മേഘ ശ്യാം. 'ദാദാ സാഹിബ്', 'ശിക്കാർ', 'ഒരുത്തി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ - മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ - ബിനോയ് നമ്പാല, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്‌സ് - എബി കോടിയാട്ട്, ജെറി വിൻസന്റ്. പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com