ജോജുവിന്റെ 'വരവ്' ഒടിടിയിലേക്ക്; ഷാജി കൈലാസ് ചിത്രം എവിടെ, എപ്പോൾ കാണാം?

ജോജു ജോർജ് അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'
'വരവ്' സിനിമ
'വരവ്' സിനിമ
Published on
Updated on

കൊച്ചി: ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്ത്. സെപ്റ്റംബർ 11 മുതൽ മലയാളം സീ5ൽ ഈ റിവഞ്ച് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്.

ജോജു അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'. ഷാജി കൈലാസിന്റെ 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ച എ.കെ. സാജൻ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമി ജോസഫ്, രാഹുൽ റെജി തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

'വരവ്' സിനിമ
ദീപികയുടെ നിറവയറിൽ തലോടി രൺവീർ, കളിചിരിയുമായി പിറന്നാളുകാരി ദുവ; ചിത്രങ്ങൾ

വൻ ബജറ്റില്‍ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിച്ച ഈ ചിത്രത്തിൽ എട്ട് ഫൈറ്റ് മാസ്റ്റേഴ്സാണ് ഒന്നിച്ചത്. സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിവരാണ് 'വരവി'ലെ സംഘടന രംഗങ്ങൾ ഒരുക്കിയത്. മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി 72 ദിവസങ്ങൾ കൊണ്ടാണ് 'വരവി'ന്റെ ചിത്രീകരണം പൂർത്തിയായത്.

ജോജുവിനൊപ്പം വാണി വിശ്വനാഥും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നടി സുകന്യയും ചിത്രത്തിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, അഭിമന്യൂ തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശർമ, ചാലി പാലാ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - എസ്. ശരവണൻ, സംഗീതം- സാം സി.എസ്, എഡിറ്റർ - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ - റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേഴ്സ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.

News Malayalam 24x7
newsmalayalam.com