"ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം ഉണ്ടായി, വിലക്കേർപ്പെടുത്തിയത് ബീഫ് എന്നതിൻ്റെ അർഥം അറിയാതെ"; ഐഎഫ്എഫ്‌കെ സമാപനത്തിൽ മുഖ്യമന്ത്രി

രാഷ്ട്രീയ നിലപാട് അടിവരയിട്ടുറപ്പിച്ചാണ് 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങുന്നതെന്നും മുഖ്യമന്ത്രി
"ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം ഉണ്ടായി, വിലക്കേർപ്പെടുത്തിയത് ബീഫ് എന്നതിൻ്റെ അർഥം അറിയാതെ"; ഐഎഫ്എഫ്‌കെ സമാപനത്തിൽ മുഖ്യമന്ത്രി
Published on
Updated on

തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. നിശാഗന്ധിയില്‍ വച്ചു നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് അപഹാസ്യകരമായ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നടക്കുന്ന മറ്റ് ചലചിത്ര മേളകളിൽ നിന്നും വ്യത്യസ്തമാണ് ഐഎഫ്എഫ്കെ. വ്യക്തമായ രാഷ്ട്രീയ നിലപാട് ഐഎഫ്എഫ്കെയ്ക്ക് ഉണ്ട്. രാഷ്ട്രീയ നിലപാടിന് ശക്തമായ അടിവരയിടുന്നതാണ് മുപ്പതാമത് ചലച്ചിത്രമേള. മേളയുടെ ഉദ്ഘാടന ചിത്രം പലസ്തീൻ 36 ആയിരുന്നു. എക്കാലത്തും പലസ്തീൻ പക്ഷം നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധിയിലാണ് മേളയുടെ സമാപന സമ്മേളനം നടന്നത്. മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും സമാപന സമ്മേളനത്തിൽ സംസാരിച്ചു.

ഇത്തവണ പതിവില്ലാത്ത പ്രതിസന്ധി മേളക്കുണ്ടായി. അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ്. മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റമാണിത്. ആറ് സിനിമകൾക്കുള്ള അനുമതി നിഷേധിച്ചു. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റേത് അപഹാസ്യപരമായ നിലപാടാണ്. ബീഫ് എന്ന സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചു. എന്താണ് കാരണം, ബീഫ് എന്നാൽ അവർക്ക് ഒരർഥമേയുള്ളൂ. ബീഫ് എന്ന ഭക്ഷണപദാർഥമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. ബീഫ് എന്നാൽ അർഥം പോരാട്ടം കലഹം എന്നൊക്കെയാണ്. ഇത് തിരിച്ചറിയാതെ ബീഫ് എന്ന് കേട്ട ഉടനെ വാളെടുത്തു. ഒടുവിൽ തങ്ങൾ ഉദ്ദേശിക്കുന്ന ബീഫ് അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രദർശന അനുമതി നൽകി. രാഷ്ട്രീയ നിലപാട് അടിവരയിട്ടുറപ്പിച്ചാണ് മേള കൊടിയിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം ഉണ്ടായി, വിലക്കേർപ്പെടുത്തിയത് ബീഫ് എന്നതിൻ്റെ അർഥം അറിയാതെ"; ഐഎഫ്എഫ്‌കെ സമാപനത്തിൽ മുഖ്യമന്ത്രി
"ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് മൂന്നാഴ്ച മാത്രം, ഞാന്‍ ഒരു വര്‍ക്കിംഗ് പ്രൊഫഷണല്‍"; ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാത്തതില്‍ റസൂല്‍ പൂക്കുട്ടി

30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സർക്കാരും അക്കാദമിയും ചെയ്തത് മികച്ച സംഘാടനമാണെന്ന് മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. എന്നിട്ടും പല സിനിമകൾക്ക് കത്രിക പൂട്ടിട്ടു. ഭയപ്പെട്ടു ഒളിച്ചോടുന്ന പാരമ്പര്യം ഞങ്ങൾക്കില്ല. ഉടൻ 12 സിനിമകൾക്ക് അംഗീകാരം നൽകി. ആറു പടങ്ങൾ അനുമതി നൽകിയില്ല. ഔദ്യോഗികമായ ചില നടപടികൾ കാരണമാണ് അവ പ്രദർശിപ്പിക്കാൻ കഴിയാഞ്ഞതെന്നും സജി ചെറിയാൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ. ഹീനമായ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിന് ശേഷം സിറാത്ത് സിനിമ വീണ്ടും പ്രദർശിപ്പിക്കുമെന്ന് റസൂൽ പൂക്കുട്ടി. മേളയിൽ പ്രദർശിപ്പിച്ച ചിത്രമാണ് സിറാത്ത്. അവസാനത്തെ ദിവസം ചിത്രം പ്രദർശിപ്പിക്കുന്ന സമയത്ത് വലിയ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. പല ആളുകൾക്കും സിനിമ കാണാൻ അവസരം ലഭിച്ചിരുന്നില്ല. വീണ്ടും സിനിമ പ്രദർശിപ്പിക്കണമെന്ന് ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം സമാപന സമ്മേളനത്തിനു ശേഷം വീണ്ടും പ്രദർശിപ്പിക്കുമെന്ന് റസൂൽ പൂക്കുട്ടി അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com