വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: മോഹന്‍ലാല്‍ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

മോഹന്‍ലാല്‍ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: മോഹന്‍ലാല്‍ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Source: Files
Published on: 
Updated on: 

ഡൽഹി: വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹന്‍ലാല്‍ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യക്തി അവകാശം ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളിൽ പിന്‍വലിക്കേണ്ട ലിങ്കുകള്‍ ക്രോഡീകരിച്ച് പുതിയ അപേക്ഷ നല്‍കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തന്റെ ശബ്ദം അടക്കം ക്ലോൺ ചെയ്യുന്നത് ഗുരുതര പ്രശ്നമെന്നും മോഹൻലാൽ കോടതിയെ അറിയിച്ചിരുന്നു.

അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഉള്‍പ്പെടുന്നു.

News Malayalam 24x7
newsmalayalam.com