രാമനായി ആദ്യം പരിഗണിച്ചത് മഹേഷ് ബാബുവിനെയോ? വ്യക്തത വരുത്തി 'രാമായണ' സംവിധായകൻ

എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യിൽ ചെറിയൊരു ഭാഗത്ത് മഹേഷ് ബാബു രാമനായി എത്തുന്നുണ്ട്
രാമനായി ആദ്യം പരിഗണിച്ചത് മഹേഷ് ബാബുവിനെയോ? വ്യക്തത വരുത്തി 'രാമായണ' സംവിധായകൻ
Published on
Updated on

ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുങ്ങുന്ന 'രാമായണ' സിനിമയുടെ കാസ്റ്റിങ്ങാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. കേന്ദ്ര കഥാപാത്രങ്ങളായ ശ്രീരാമന്റെയും സീതയുടേയും വേഷങ്ങളിലേക്ക് രൺബീർ കപൂറിനേയും സായ് പല്ലവിയേയും കാസ്റ്റ് ചെയ്തതിലാണ് പ്രധാന വിമർശനം. ശ്രീരാമന്റെ വേഷത്തിലേക്ക് മഹേഷ് ബാബു ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ചേർത്തുവച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ, ഈ വാർത്തകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് 'രാമായണ' നിർമാതാവ് നമിത് മൽഹോത്രയും സംവിധായകൻ നിതേഷ് തിവാരിയും.

ശ്രീരാമന്റെ വേഷത്തിലേക്ക് തങ്ങളുടെ ഒരേയൊരു ഓപ്ഷൻ രൺബീർ കപൂർ ആയിരുന്നു എന്നാണ് സംവിധായകനും നിർമാതാവും വെളിപ്പെടുത്തിയിരിക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ തന്നെ ശ്രീരാമനായി രൺബീർ കപൂറിനെ കാണാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് നമിത് മൽഹോത്ര പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ച് അദ്ദേഹം നിരസിക്കുകയാണെങ്കിൽ മാത്രം മറ്റു താരങ്ങളെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു തീരുമാനം. എന്നാൽ രൺബീർ ചിത്രം സ്വീകരിക്കുകയായിരുന്നു. രൺബീർ അല്ലാതെ രണ്ടാമതൊരു ഓപ്ഷൻ തങ്ങളുടെ മനസിൽ ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ നിതേഷ് തിവാരിയും വ്യക്തമാക്കി.

രാമനായി ആദ്യം പരിഗണിച്ചത് മഹേഷ് ബാബുവിനെയോ? വ്യക്തത വരുത്തി 'രാമായണ' സംവിധായകൻ
നവംബർ ആറ് രൺബീറിന് വിശേഷദിനമാണ്! അന്ന് 'രാമായണ' റിലീസ് മാത്രമല്ല...

അതേസമയം, എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യിൽ ചെറിയൊരു ഭാഗത്ത് മഹേഷ് ബാബു രാമനായി എത്തുന്നുണ്ട്. ശ്രീരാമന്റെ വേഷത്തിൽ ഫോട്ടോഷൂട്ടിനെത്തിയ മഹേഷിനെ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായെന്നാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ രാജമൗലി പറഞ്ഞത്. 'വാരണാസി'യിൽ 25 മിനുട്ട് ദൈർഘ്യമുള്ള ത്രേതായുഗ സീക്വൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ മുതൽമുടക്കിലാണ് ഈ സ്വീക്വൻസ് തയ്യാറാക്കുന്നതെന്നാണ് സൂചന.

'രുദ്ര' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. 'കുംഭ' എന്ന വില്ലനായി എത്തുന്നത് മലയാളി താരം പൃഥ്വിരാജ് സുകുമാരനാണ്. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രം 2027 ഏപ്രിൽ ഏഴിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com