"രാമായണ ഓസ്കാർ ലെവൽ"; ലാസ് വേഗാസിൽ എക്സ്ക്ലൂസീവ് സ്ക്രീനിങ്, ദൃശ്യങ്ങൾക്ക് വൻ വരവേൽപ്പ്

സിനിമാകോൺ 2026ൽ പങ്കെടുത്ത ഒരു യൂട്യൂബർ പുറത്തുവിട്ട വിവരങ്ങൾ ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്
'രാമായണ' ക്യാരക്ടർ ടീസർ
'രാമായണ' ക്യാരക്ടർ ടീസർ
Published on
Updated on

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായാണ് നിതേഷ് തിവാരിയുടെ 'രാമായണ' എത്തുന്നത്. ലാസ് വേഗാസിൽ നടന്ന ആഗോള ചലച്ചിത്ര കൺവെൻഷനായ സിനിമാകോൺ 2026ൽ ചിത്രത്തിലെ ചില എക്സ്ക്ലൂസീവ് ഫൂട്ടേജുകൾ പ്രദർശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ഈ ദൃശ്യങ്ങൾ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നത്.

സിനിമാകോണിൽ പങ്കെടുത്ത ഒരു യൂട്യൂബർ പുറത്തുവിട്ട വിവരങ്ങൾ ആരാധകരുടെ ആകാംക്ഷയും ആവേശവും ഇരട്ടിപ്പിച്ചിരിക്കുകയാണ്. 'മിസ്റ്റർ ലൈക്ക് ഇറ്റ് ഓർ നോട്ട്' എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ പ്രകാരം, സിനിമയുടെ ഏകദേശം 20 മിനുട്ടോളം വരുന്ന ഫൂട്ടേജുകളാണ് തിരഞ്ഞെടുത്ത അതിഥികൾക്കായി പ്രദർശിപ്പിച്ചത്. ഗ്രാൻഡ് സ്കെയിലിൽ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായാണ് 'രാമായണ' ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമ കണ്ട യൂട്യൂബർ പറയുന്നത്.

'രാമായണ' ക്യാരക്ടർ ടീസർ
'കറുത്ത രാത്രി', 'ഊട്ടുനേർച്ച'; ജിതിൻ കെ ജോസ് - ജയസൂര്യ ചിത്രം ആ രഹസ്യ ആചാരത്തെപ്പറ്റിയോ?

'രാമായണ' അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും 'ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം' വിഭാഗത്തിൽ ഉൾപ്പെടെ വിവിധ കാറ്റഗറികളിൽ ഓസ്കാർ നാമനിർദേശം നേടാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു. അന്താരാഷ്ട്ര തലത്തിൽ 'വാർണർ ബ്രദേഴ്സ്' ആകും ചിത്രം വിതരണം ചെയ്യുകയെന്നും യൂട്യൂബർ അവകാശപ്പെട്ടു. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

'രാമായണ' ക്യാരക്ടർ ടീസർ
ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദീപികയും രണ്‍വീര്‍ സിംഗും

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് 'രാമായണ'. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. ഏകദേശം 4,000 കോടി രൂപയാണ് 'രാമായണ' സിനിമകളുടെ ബജറ്റായി കണക്കാക്കുന്നത്. രൺബീർ കപൂർ (രാമൻ), യഷ് (രാവണൻ), സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിലാണ് കലാസംവിധാനം. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ശ്രീധർ രാഘവൻ ആണ് തിരക്കഥ.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ദൃശ്യങ്ങളിലെ വിഎഫ്എക്സിനെക്കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നിരുന്നു. വൻ ബജറ്റിന് ചേരുന്ന നിലവാരം വിഷ്വൽ എഫക്‌ട്‌സിനില്ല എന്നായിരുന്നു വിമർശനം. എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ എഫക്‌ട്‌സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് സിനിമയുടെ വിഎഫ്‌എക്‌സ് ചെയ്തിരിക്കുന്നത്.

ഡിഎൻഇജി , പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ച് നമിത് മൽഹോത്രയാണ് 'രാമായണം: ഭാഗം 1' അവതരിപ്പിക്കുന്നത്. സിനിമ 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com