"ഇത് 'ആദിപുരുഷ്' രണ്ടാം ഭാഗമാണോ?" 'രാമായണ' ടീസറിന് സോഷ്യൽ മീഡിയയിൽ ട്രോൾ

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്
'രാമായണ' സിനിമയിൽ രൺബീർ കപൂർ
'രാമായണ' സിനിമയിൽ രൺബീർ കപൂർ
Published on
Updated on

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രമാണ് 'രാമായണ'. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. വലിയ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ വിഎഫ്‌എക്സ് നിലവാരമാണ് കാണികളെ ചൊടിപ്പിച്ചത്.

ഏകദേശം 4,000 കോടി രൂപയാണ് ഈ സിനിമകളുടെ ബജറ്റായി കണക്കാക്കുന്നത്. അതിൽ വലിയൊരു പങ്ക് വിഷ്വൽ എഫക്ടുകൾക്കും സെറ്റുകൾക്കുമായിട്ടാണ് ചെലവഴിച്ചിരിക്കുന്നത്. സിനിമയുടെ വിഎഫ്‌എക്‌സിന് പിന്നിൽ, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ്. എന്നാൽ, ടീസറിലെ വിഷ്വലുകളിൽ ഇത് പ്രതിഫലിക്കുന്നില്ല എന്നാണ് വിമർശനം. രാമയണത്തെ അടിസ്ഥാനമാക്കി പുറത്തുവന്ന പ്രഭാസ് ചിത്രം 'ആദിപുരുഷു'മായി താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. സമാനമായ രീതിയിൽ 'ആദിപുരുഷും' വിഎഫ്‌എക്‌സിന്റെയും കാസ്റ്റിങ്ങിന്റെയും പേരിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

'രാമായണ' സിനിമയിൽ രൺബീർ കപൂർ
"സൽമാൻ ഖാന് ഒപ്പം ഇനി പ്രവർത്തിക്കില്ല"; കാരണം വെളിപ്പെടുത്തി നിർമാതാവ്

രൺബീർ കപൂർ ആണ് 'രാമായണ'യിൽ രാമനായി എത്തുന്നത്. എന്നാൽ, ടീസറിൽ നടന്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ല എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 75 കോടി രൂപയാണ് 'രാമായണ: ഭാഗം 1'ന് പ്രതിഫലമായി നടൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 150 കോടി രൂപയോളമാണ് താരം കൈപ്പറ്റുന്നത്.

'രാമായണ' സിനിമയിൽ രൺബീർ കപൂർ
'ഫൈറ്റ് ക്ലബ്' വീണ്ടും തിയേറ്ററുകളിലേക്ക്; 4k ഡിജിറ്റൽ, ബ്ലൂ-റേ പതിപ്പുകളും വരുന്നു

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് 'രാമായണ'. യഷ് (രാവണൻ), സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീധർ രാഘവൻ ആണ് തിരക്കഥ. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിലാണ് കലാസംവിധാനം. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.

ഡിഎൻഇജി , പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ചാണ് നമിത് മൽഹോത്ര 'രാമായണം: ഭാഗം 1' അവതരിപ്പിക്കുന്നത്. സിനിമ 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com