"എന്തൊരു ഗംഭീര സിനിമയാണ്, കരഞ്ഞുപോയെന്ന് കാർത്തിയെ കണ്ടപ്പോൾ പറഞ്ഞു"; 'മെയ്യഴകനെ' പ്രശംസിച്ച് രമേശ് ചെന്നിത്തല

കാർത്തിയുടെ കരിയറിലെ 27ാമത്തെ ചിത്രമാണ് 2024ൽ റിലീസ് ചെയ്ത 'മെയ്യഴകൻ'
"എന്തൊരു ഗംഭീര സിനിമയാണ്, കരഞ്ഞുപോയെന്ന് കാർത്തിയെ കണ്ടപ്പോൾ പറഞ്ഞു"; 'മെയ്യഴകനെ' പ്രശംസിച്ച് രമേശ് ചെന്നിത്തല
Published on
Updated on

'മെയ്യഴകൻ’ സിനിമയെ പ്രശംസിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചിത്രം ഗംഭീരമാണെന്നും കരഞ്ഞുപോയെന്നും രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ കാർത്തിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞതായി കുറിച്ച മന്ത്രി ആ കൂടിക്കാഴ്ച ഏറെ വിശേഷപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. കാർത്തിയുടെ കരിയറിലെ 27ാമത്തെ ചിത്രമായി എത്തിയ 'മെയ്യഴകൻ' നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയാണ്.

കാർത്തി, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'മെയ്യഴകൻ' 2024ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. '96' എന്ന സൂപ്പർ ഹിറ്റിന് ശേഷം പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. 2ഡി എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്.

'96'ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും 'മെയ്യഴകനു'ണ്ട്. ശ്രീദിവ്യയാണ് ചിത്രത്തിലെ നായിക. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റ്ങ് ആർ ഗോവിന്ദരാജയാണ്.

News Malayalam 24x7
newsmalayalam.com