വിവാഹം ഉദയ്പൂരില്‍, ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം; വിവാഹ തീയതിയും പുറത്ത്

ഒക്ടോബര്‍ 3 നായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം
വിവാഹം ഉദയ്പൂരില്‍, ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം; വിവാഹ തീയതിയും പുറത്ത്
Image: Instagram
Published on

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഇരുവരുടേയും വിവാഹം എന്ന് എന്നതിനെ കുറിച്ചും റിപ്പോര്‍ട്ടുകള്‍. വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് ഔദ്യോഗികമായി ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തു വന്ന വാര്‍ത്തകളെല്ലാം വെറും ഗോസിപ്പുകളല്ലെന്ന സൂചന ഇരുവരും നല്‍കിയിരുന്നു.

ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ്, എവിടെ വെച്ചാണ് എന്നൊക്കെയുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ വിവരം.

കൃത്യമായി പറഞ്ഞാല്‍ 2026 ഫെബ്രുവരി 26 നായിരിക്കുംമ വിവാഹം എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങായിരിക്കും. ഒക്ടോബര്‍ 3 നായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം എന്നാണ് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ നിശ്ചയത്തിന് കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദയ്പൂരില്‍ വെച്ചായിരിക്കും ഗ്രാന്‍ഡ് വെഡ്ഡിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇതിനു ശേഷം ഡിയര്‍ കോമ്രേഡിലും താരങ്ങള്‍ ഒന്നിച്ചു. ആദ്യ സിനിമ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അടുത്ത സുഹൃത്തുക്കള്‍ എന്ന് മാത്രമായിരുന്നു താരങ്ങളുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com