തീയതി ഉറപ്പിച്ചു; രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍

ഒക്ടോബര്‍ 3 നായിരുന്നു രശ്മികയും വിജയ്‌യും തമ്മിലുള്ള വിവാഹ നിശ്ചയം
 തീയതി ഉറപ്പിച്ചു; രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍
Image: Instagram
Published on
Updated on

അങ്ങനെ ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇങ്ങെത്തുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ തന്നെയുണ്ടാകും. ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഏറ്റവും അടുപ്പമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാഹത്തിനു ശേഷം സിനിമാ മേഖലയിലുള്ളവര്‍ക്കായി ഗംഭീര വിരുന്നും താരങ്ങള്‍ പദ്ധതിയിട്ടുണ്ട്. ഫെബ്രുവരി 26 നായിരിക്കും ഉദയ്പൂരിലെ വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ 3 നായിരുന്നു രശ്മികയും വിജയിയും തമ്മിലുള്ള വിവാഹ നിശ്ചയം.

 തീയതി ഉറപ്പിച്ചു; രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍
വിവാഹത്തിന് സര്‍പ്രൈസ് എന്‍ട്രി; വധൂവരന്മാരെ ഞെട്ടിച്ച് സൂര്യ

പൂര്‍ണമായും സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയവും കഴിഞ്ഞത്. നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞത്. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും താരം വ്യക്തമാക്കിയിരുന്നു.

 തീയതി ഉറപ്പിച്ചു; രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍
പൊങ്കലിന് തീയറ്ററുകളില്‍ 'രാഷ്ട്രീയ യുദ്ധം': തമിഴകത്ത് വിജയ്‍യും ഉദയനിധിയും നേര്‍ക്കുനേര്‍ !

വര്‍ഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും താരങ്ങള്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com