ഇടുപ്പിന് പരിക്കേറ്റ് സിനിമയിൽ നിന്ന് ഇടവേള; വിജയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിടാനായെന്ന് രശ്മിക മന്ദാന

വിവാഹശേഷം മൂന്ന് മാസത്തോളം തങ്ങൾക്ക് പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് നടി
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുംSource: Instagram / rashmika_mandanna
Published on
Updated on

സിനിമാ ചിത്രീകരണത്തിനിടെ ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി വിശ്രമത്തിലായിരുന്നു നടി രശ്മിക മന്ദാന. സിനിമയിൽ നിന്നുള്ള ഈ ഇടവേള കുടുംബവുമായി സമയം ചെലവഴിക്കാൻ ലഭിച്ച അവസരമായാണ് നടി കാണുന്നത്. പ്രത്യേകിച്ച് പങ്കാളി വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം. വിവാഹശേഷം മൂന്ന് മാസത്തോളം പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ് വീട്ടിലിരുന്ന സമയത്താണ് തങ്ങൾക്ക് കൂടുതൽ സമയം ഒരുമിച്ച് പങ്കിടാൻ സാധിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

"വിവാഹശേഷം മൂന്ന് മാസത്തോളം ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല. ഫോണിൽ മാത്രമാണ് സംസാരിച്ചിരുന്നത്. 'ശാന്തരാകൂ, ഞാൻ നിങ്ങളെ വീട്ടിൽ ഇരുത്താം' എന്ന് പ്രകൃതി തന്നെ ഞങ്ങളോട് പറഞ്ഞതുപോലെയായിരുന്നു ഇത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഈ സമയത്താണ്. അത് അൽപ്പം അപരിചിതമായി തോന്നിയെങ്കിലും വളരെ നല്ല അനുഭവമായിരുന്നു. വിജയ്ക്ക് ഗൗരവമുള്ള ഷോകൾ കാണാനാണ് ഇഷ്ടം, എനിക്കാണെങ്കിൽ കെ-ഡ്രാമകളാണ് പ്രിയം. അതിനാൽ ഇപ്പോൾ ഞങ്ങൾ രണ്ടും കാണാറുണ്ട്. വിജയ്‌യെയും ഞാൻ കെ-ഡ്രാമ കാണാൻ ശീലിപ്പിച്ചു കഴിഞ്ഞു," രശ്മിക പറയുന്നു. എന്നാൽ ഇതുപോലൊരു അപകടം കാരണം കിട്ടുന്ന ഇടവേളകൾ ഇനി വേണ്ടെന്നാണ് വിജയ് പറയുന്നതെന്നും തമാശരൂപേണ നടി കൂട്ടിച്ചേർത്തു.

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
വിവാഹ ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിച്ച ആദ്യ ചിത്രം; 'രണബാലി' ഒക്ടോബർ 16ന് തിയേറ്ററുകളിലേക്ക്

കഴിഞ്ഞ ജൂലൈയിൽ 'മൈസ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നടിക്ക് പരിക്കേറ്റത്. ഇടുപ്പിലെ ഞരമ്പിനായിരുന്നു പരിക്ക്. തുടർന്ന് ഒന്നര മാസത്തോളം വിശ്രമത്തിലായിരുന്ന നടി സിനിമാ ഷൂട്ടിങ്ങുകളിലേക്ക് മടങ്ങുകയാണ്. ഹൈദരാബാദിൽ 'രണബലി' എന്ന ചിത്രത്തിലാകും താരം ജോയിൻ ചെയ്യുക. ഒക്ടോബർ 16നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ 10 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. വിജയ് ദേവരകൊണ്ടയാണ് 'രണബാലി'യിലെ നായകൻ.

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
കാക്കിയണിഞ്ഞ് ലൗലജൻ ഉടൻ എത്തും; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് പൂർത്തിയായി

രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്. വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്.

News Malayalam 24x7
newsmalayalam.com