കുടുംബത്തിന് വേണ്ടി പോരാടിയ മനുഷ്യന്‍, ഞങ്ങളുടെ ഗാര്‍ഡിയന്‍ ഏഞ്ചല്‍; ചാക്കോയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മകള്‍ റിയ ചാക്കോ

"അച്ഛൻ ഒരിക്കലും പെര്‍ഫെക്ട് ആയിരുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തെറ്റുകൾ ചെയ്തിട്ടുണ്ട്"
പി.സി. ചാക്കോ, ഷൈൻ ടോം ചാക്കോയുടെ കുടുംബം
പി.സി. ചാക്കോ, ഷൈൻ ടോം ചാക്കോയുടെ കുടുംബംSource: Instagarm
Published on

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത നടക്കുത്തോടെയാണ് മലയാളികള്‍ കേട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുകയും ഷൈനിനും അമ്മയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ഷൈനിന്റെ സഹോദരി റിയ മേരി ചാക്കോ. റിയ പിതാവിനെക്കുറിച്ച് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കുറിക്കുമ്പോള്‍ ഇന്ന് ഫാദേഴ്‌സ് ഡേ ആണെന്ന പ്രത്യേകത കൂടിയുണ്ട്.

ഞങ്ങള്‍ ഒരിക്കലും അച്ഛനെ ഭയത്തോടെ കണ്ടിട്ടില്ലെന്നും എല്ലാം പങ്കുവെക്കാറുണ്ടായിരുന്നുവെന്നും അടികൂടാറുണ്ടായിരുന്നെന്നും അപ്പോഴും സ്‌നേഹിക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പി.സി. ചാക്കോ, ഷൈൻ ടോം ചാക്കോയുടെ കുടുംബം
"അഹങ്കാരി, ചതിയന്‍..." ഇങ്ങനെ നീളുന്നു ചീത്തവിളി; നസ്‌ലെനെതിരെ എന്തുകൊണ്ട് ഹേറ്റ് ക്യാംപെയിന്‍?

'ഞങ്ങള്‍ ഒരിക്കലും നിങ്ങളെ ഓര്‍ത്ത് പേടിച്ചിട്ടില്ല. എപ്പോഴും ഞങ്ങളുടെ വിഷമങ്ങള്‍ പങ്കുവെച്ചു. അടി കൂടിയിട്ടുണ്ട്. അപ്പോഴും ഞങ്ങള്‍ സ്‌നേഹിച്ചു. എപ്പോഴും നിങ്ങള്‍ ഒരുപോലെ തന്നെ നിലകൊണ്ടു. നിങ്ങള്‍ ഒരിക്കലും പെര്‍ഫെക്ട് ആയിരുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തെറ്റുകൾ ചെയ്തിട്ടുണ്ട്. അപ്പോഴും ഏറ്റവും മികച്ച അച്ഛനായി നിലകൊള്ളാന്‍ ശ്രമിച്ചു. നിങ്ങളുടെ തന്നെ ഏറ്റവും നല്ല വെര്‍ഷനായി നിലകൊള്ളാന്‍ ശ്രമിച്ചു. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു പിതാവിന് എത്രത്തോളം പോരാടാന്‍ പറ്റുമെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പോരാടി. ഞങ്ങളെ നയിച്ചു,' റിയ കുറിച്ചു.

 റിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്
റിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് Source: Instagram

ഞങ്ങളെ നയിച്ചിരുന്ന വെളിച്ചം അച്ഛനായിരുന്നു. ഒരിക്കലും ഞങ്ങളെ എവിടെയും നിരാശരാക്കിയില്ല. ഞങ്ങളെ ഓര്‍ത്ത് നിങ്ങള്‍ എപ്പോഴും അഭിമാനിച്ചിട്ടേയുള്ളു. ഞങ്ങളുടെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും കരുത്തനായ പിതാവും വ്യക്തിയും നിങ്ങളാണെന്നും റിയ കുറിച്ചു.

ചാക്കോയായിരുന്നു തങ്ങളുടെ ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്നും എല്ലാ കാലത്തും അത് അങ്ങനെ തന്നെയായിരിക്കുമെന്നും റിയ കുറിച്ചു. ജൂണ്‍ ആറിനാണ് ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം സേലത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com