പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; 007ന്റെ കുപ്പായമണിയാൻ ബാറ്റ്മാൻ താരം

‘ദ ബാറ്റ്മാൻ’ എന്ന ചിത്രത്തിലൂടെ ബ്രൂസ് വെയ്നായി പ്രേക്ഷകരുടെ കൈയടി നേടിയ താരം, ഇനി ലോകപ്രശസ്ത രഹസ്യാന്വേഷകനായ ജെയിംസ് ബോണ്ടിന്റെ വേഷത്തിലാണ് എത്തുന്നത്.
പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; 007ന്റെ കുപ്പായമണിയാൻ ബാറ്റ്മാൻ താരം
Published on: 
Updated on: 

ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ ചാരൻ… ആസ്റ്റൺ മാർട്ടിൻ കാറും കയ്യിൽ തോക്കും സ്റ്റൈലൻ ലുക്കുമായി വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന ജെയിംസ് ബോണ്ട്. 007 എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന ഈ സൂപ്പർ ചാരന്റെ വേഷത്തിൽ ഇനി എത്തുന്നത് ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസൺ. മാസങ്ങളായി സിനിമാലോകത്ത് സജീവമായിരുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് പുതിയ ജെയിംസ് ബോണ്ടായി പാറ്റിൻസണെ തിരഞ്ഞെടുത്തെന്ന പ്രഖ്യാപനം.

‘ദ ബാറ്റ്മാൻ’ എന്ന ചിത്രത്തിലൂടെ ബ്രൂസ് വെയ്നായി പ്രേക്ഷകരുടെ കൈയടി നേടിയ താരം, ഇനി ലോകപ്രശസ്ത രഹസ്യാന്വേഷകനായ ജെയിംസ് ബോണ്ടിന്റെ വേഷത്തിലാണ് എത്തുന്നത്. ‘ദ ഓഡിസി’ ഉൾപ്പെടെയുള്ള വമ്പൻ സിനിമകളിലൂടെയും ശ്രദ്ധേയനായ പാറ്റിൻസണിന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രങ്ങളിലൊന്നായിരിക്കും 007.

പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; 007ന്റെ കുപ്പായമണിയാൻ ബാറ്റ്മാൻ താരം
"എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്’; നസ്രിയയെ പ്രശംസിച്ച് 'സീൻ' ആക്ഷൻ കൊറിയോഗ്രാഫർ

ആമസോൺ എംജിഎം സ്റ്റുഡിയോസും പ്രശസ്ത സംവിധായകൻ ഡെനിസ് വില്ലനൂവും ചേർന്നാണ് പുതിയ ബോണ്ട് ചിത്രം ഒരുക്കുന്നത്. ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കാൻ കഴിയുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നാണ് പാറ്റിൻസൺ പ്രതികരിച്ചത്. ഈ കഥാപാത്രം ഒരു സ്വപ്നസാക്ഷാത്കാരമാണ്. തന്നിൽ വിശ്വാസമർപ്പിച്ച സംവിധായകനും നിർമാതാക്കൾക്കും ആമസോൺ എംജിഎം സ്റ്റുഡിയോസിനും നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.

പാറ്റിൻസണെ പുതിയ ജെയിംസ് ബോണ്ടായി അവതരിപ്പിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നാണ് സംവിധായകൻ ഡെനിസ് വില്ലനൂവിന്റെ പ്രതികരണം. ഇതിനുമുമ്പ് ‘ഡ്യൂൺ: പാർട്ട് ത്രീ’ എന്ന ചിത്രത്തിലും പാറ്റിൻസണും വില്ലനൂവും ഒന്നിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ബോണ്ട് ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്.