സോഷ്യൽ മീഡിയയിൽ ചർച്ചയായി സമാന്ത-രാജ് പ്രായവ്യത്യാസം; "ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല", കുറിപ്പുമായി രാജിൻ്റെ സഹോദരി

സമാന്തയുടെ പങ്കാളി രാജ് നിദിമോരുവിന്റെ പ്രായം എത്രയാണ് എന്നുള്ളതാണ് ഗൂഗിൾ ട്രെൻഡിലെത്തിയിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ ചർച്ചയായി സമാന്ത-രാജ് പ്രായവ്യത്യാസം; "ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല", കുറിപ്പുമായി രാജിൻ്റെ സഹോദരി
Published on
Updated on

ചെന്നൈ: ഡിസംബർ ഒന്നിനാണ് നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ നടിയുടെ വിവാഹ മോതിരത്തെപ്പറ്റി വലിയ തരത്തിലുള്ള ചർച്ച ഉയർന്നിരുന്നു. ഇപ്പോഴിതാ ഗൂഗിൾ ട്രെൻഡ് ചാർട്ടുകളിൽ ഒന്നാമത് എത്തിയിരിക്കുന്നതും സാമാന്തയുടെ വിവാഹ വാർത്തകൾ തന്നെയാണ്. സമാന്തയുടെ പങ്കാളി രാജ് നിദിമോരുവിന്റെ പ്രായം എത്രയാണ് എന്നുള്ളതാണ് ഗൂഗിൾ ട്രെൻഡിലെത്തിയിരിക്കുന്നത്. സമാന്തയും രാജ് നിദിമോരുവും തമ്മിലുള്ള പ്രായവ്യത്യാസമാണ് പ്രധാന ചർച്ചാ വിഷയവും. റിപ്പോർട്ടുകൾ പ്രകാരം 50 വയസാണ് രാജ് നിദിമോരുവിന്റെ പ്രായം. 38 വയസുമാത്രം പ്രായമുള്ള സാമന്ത 12 വയസ് കൂടുതലുള്ള രാജിനെ വിവാഹം കഴിച്ചതാണ് ആരാധകരുടെ ഇടയിൽ ചർച്ച. 1975 ഓഗസ്റ്റ് 4ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, സമാന്ത–രാജ് വിവാഹത്തിന് പിന്നാലെ രാജിന്റെ സഹോദരി ശീതൾ നിദിമോരു പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. സാമന്തയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഹൃദയഹാരിയായ കുറിപ്പാണ് ശീതള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബ ചിത്രത്തോടൊപ്പമാണ് കുറിപ്പ്.

സോഷ്യൽ മീഡിയയിൽ ചർച്ചയായി സമാന്ത-രാജ് പ്രായവ്യത്യാസം; "ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല", കുറിപ്പുമായി രാജിൻ്റെ സഹോദരി
ഇങ്ങനെയൊരു വിവാഹ മോതിരം സമാന്തയ്ക്കു മാത്രം; കോടികള്‍ വിലയുള്ള വജ്ര മോതിരത്തെ കുറിച്ച് ചര്‍ച്ചകള്‍

‘‘ഈ നിമിഷം ഞാൻ അനുഭവിക്കുന്ന ശാന്തിക്കും ഞങ്ങളുടെ കുടുംബത്തിൽ വന്നുചേർന്ന വ്യക്തതയ്ക്കും പിന്നെ രാജിന്റെയും സമാന്തയുടെയും യാത്രയിലെ സൗമ്യമായ ചേർച്ചയ്ക്കും നന്ദി. ഒരു കുടുംബം എന്ന നിലയിൽ, അവർ മുന്നോട്ട് പോകുന്ന രീതിയിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ശാന്തതയോടെയും, സത്യസന്ധതയോടെയും, രണ്ട് ഹൃദയങ്ങൾ ഒരേ പാത ബോധപൂർവം തിരഞ്ഞെടുക്കുമ്പോൾ മാത്രം ലഭിക്കുന്ന ഒരുറപ്പോടെയുമാണ് ആ മുന്നേറ്റം.

ഒരു കുടുംബമെന്ന നിലയിൽ, ഞങ്ങൾ അവരോടൊപ്പം, പൂർണമായും, സന്തോഷത്തോടെ, മടികൂടാതെ അവരെ അനുഗ്രഹിക്കുകയും എല്ലാവിധത്തിലും പിന്തുണയ്ക്കുകയും ചെയ്യുന്നു. ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണെന്ന്‌ ഇഷയിലെ ചടങ്ങുകള്‍ എന്നെ ഓര്‍മിപ്പിച്ചു. ഞാന്‍ എള്ളെണ്ണ വിളക്കുകള്‍ കൊളുത്തുമ്പോള്‍ എന്റെ ഹൃദയം പ്രാര്‍ഥിച്ചത് ഒരേയൊരു കാര്യത്തിനുവേണ്ടിമാത്രമായിരുന്നു. എല്ലാവര്‍ക്കും ഇതുപോലെ ശാന്തവും സ്ഥിരവും ശരിയായതുമായ പ്രണയം കണ്ടെത്താന്‍ കഴിയട്ടെയെന്ന്‌", ശീതളിന്റെ വാക്കുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com