‘ഷട്ടപ്പ്’ വിവാദത്തിൽ നിയമനടപടിയെന്ന വാദം തള്ളി ഷാരൂഖ് ഖാൻ; സത്യാവസ്ഥ പുറത്തുവിട്ട് നിയമസംഘം

വീഡിയോ പങ്കുവെച്ച ഇൻഫ്ലുവൻസർ സുവിഗ്യ ശരണിന്റെ ക്യാപ്ഷൻ, അനന്ത് അംബാനി ഷാരൂഖിനോട് ‘ഷട്ടപ്പ്’ എന്ന് പറഞ്ഞെന്ന തരത്തിലുള്ള സൂചനകൾ നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
‘ഷട്ടപ്പ്’ വിവാദത്തിൽ നിയമനടപടിയെന്ന വാദം തള്ളി ഷാരൂഖ് ഖാൻ; സത്യാവസ്ഥ പുറത്തുവിട്ട് നിയമസംഘം
Published on: 
Updated on: 

അനന്ത് അംബാനി ഷാരൂഖ് ഖാനോട് ‘മിണ്ടാതിരിക്കാൻ’ പറഞ്ഞോ? സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയ്ക്ക് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാൻ നിയമനടപടിയിലേക്ക് നീങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം മറ്റൊന്നാണ്. മുംബൈയിൽ ആത്മീയ ഗുരു സദ്ഗുരുവിനെ കണ്ടുമുട്ടിയ ഷാരൂഖ് ഖാനും വ്യവസായി അനന്ത് അംബാനിയും തമ്മിലുള്ള ഒരു ദൃശ്യമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വീഡിയോ പങ്കുവെച്ച ഇൻഫ്ലുവൻസർ സുവിഗ്യ ശരണിന്റെ ക്യാപ്ഷൻ, അനന്ത് അംബാനി ഷാരൂഖിനോട് ‘ഷട്ടപ്പ്’ എന്ന് പറഞ്ഞെന്ന തരത്തിലുള്ള സൂചനകൾ നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

വീഡിയോ വൈറലായതിന് പിന്നാലെ, തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഷാരൂഖ് ഖാൻ ഇൻഫ്ലുവൻസർക്ക് നിയമനോട്ടീസ് അയച്ചെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകൾ ഇപ്പോൾ ഷാരൂഖിന്റെ നിയമസംഘം തന്നെ നിഷേധിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ അംഗീകൃത അഭിഭാഷകരായ ഹിരാനി അസോസിയേറ്റ്സ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, നവംബർ 23-ന് തീയതിയിട്ടതായി പ്രചരിക്കുന്ന നിയമനോട്ടീസ് ഷാരൂഖ് ഖാനോ അദ്ദേഹത്തിന്റെ പേരിലോ അയച്ചതല്ലെന്ന് വ്യക്തമാക്കി. ഇത്തരമൊരു നോട്ടീസ് അയക്കാൻ തങ്ങളോട് അദ്ദേഹം നിർദേശിച്ചിട്ടില്ലെന്നും നിയമസംഘം അറിയിച്ചു.

‘ഷട്ടപ്പ്’ വിവാദത്തിൽ നിയമനടപടിയെന്ന വാദം തള്ളി ഷാരൂഖ് ഖാൻ; സത്യാവസ്ഥ പുറത്തുവിട്ട് നിയമസംഘം
റിലീസിന് മാറ്റമില്ല, ബാലയ്യ പടത്തിന് ഒപ്പം തന്നെ തിയേറ്ററുകളിലെത്തും! നാഗാർജുനയുടെ നൂറാം ചിത്രം ‘കിംഗ് 100’ കൗണ്ട്ഡൗൺ പോസ്റ്റർ പുറത്ത്

പ്രചരിക്കുന്ന വ്യാജവാർത്തകൾ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ റിപ്പോർട്ട് ചെയ്യാവൂ എന്നും, ഷാരൂഖ് ഖാന്റെ പേരിൽ തെറ്റായി പ്രചരിപ്പിച്ച ഉള്ളടക്കങ്ങൾ തിരുത്തുകയോ നീക്കം ചെയ്യുകയോ വേണമെന്നും നിയമസംഘം മാധ്യമങ്ങളോടും സോഷ്യൽ മീഡിയ പേജുകളോടും ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഇൻഫ്ലുവൻസറോട് 48 മണിക്കൂറിനുള്ളിൽ റീൽ നീക്കം ചെയ്യാനും വീഡിയോയുമായി ബന്ധപ്പെട്ട ക്യാപ്ഷനുകളും പരാമർശങ്ങളും തിരുത്താനും ആവശ്യപ്പെട്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ നിയമനോട്ടീസ് തന്നെ വ്യാജമാണെന്ന് ഷാരൂഖിന്റെ നിയമസംഘം വ്യക്തമാക്കിയതോടെ വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.