ആരാധകർക്ക് നിരാശ! ഷക്കീരയുടെ ഇന്ത്യൻ പര്യടനം മാറ്റിവച്ചു, ടിക്കറ്റ് തുക മടക്കി നൽകും

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ഷക്കീരയുടെ പരിപാടി മാറ്റിവച്ചത്
പോപ്പ് ഗായിക ഷക്കീര
പോപ്പ് ഗായിക ഷക്കീര
Published on
Updated on

ഗ്രാമി അവാർഡ് ജേതാവും പോപ്പ് ഐക്കണുമായ കൊളംബിയൻ ഗായിക ഷക്കീരയുടെ ഇന്ത്യൻ പര്യടനം മാറ്റിവച്ചു. ഫീഡിംഗ് ഇന്ത്യ ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോയുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ ഭാ​ഗമായി ഏപ്രിലിൽ ​ഗായിക ഇന്ത്യയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യവും പ്രാദേശികമായ അസ്വസ്ഥതകളും കാരണം കൺസേർട്ട് മാറ്റിവയ്ക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

ഏപ്രിൽ 10ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിലും, ഏപ്രിൽ 15ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുമായിരുന്നു ഷക്കീരയുടെ കൺസേർട്ടുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇസ്രയേലും യുഎസും സംയുക്ത ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് പരിപാടി മറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ആരാധകരുടെയും കലാകാരന്റെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.

ടിക്കറ്റ് എടുത്ത എല്ലാവർക്കും തുക മുഴുവനായി തിരികെ ലഭിക്കുമെന്ന് സംഘാടകരായ 'ഡിസ്ട്രിക്റ്റ് അപ്‌ഡേറ്റ്‌സ്' ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പണം നൽകിയ അതേ രീതിയിൽ തന്നെ തുക ഓട്ടോമാറ്റിക്കായി അക്കൗണ്ടുകളിലേക്ക് എത്തും. ഷക്കീരയുടെ ടീമുമായി ചർച്ച ചെയ്ത് പുതിയ തീയതികൾ ഉടൻ അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

പോപ്പ് ഗായിക ഷക്കീര
'ബഫി ദ വാമ്പയർ സ്ലേയർ' താരം നിക്കോളാസ് ബ്രെൻഡൻ അന്തരിച്ചു

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ' ആലപിച്ചാണ് ഷക്കീര ഇന്ത്യൽ ഉൾപ്പെടെ ജനപ്രിയ പോപ് താരമായി മാറിയത്. 'ഹിപ്‌സ് ഡോണ്ട് ലൈ', 'വാട്ട് എവർ', 'വെൻ എവർ വെയർ എവർ' എന്നിവയാണ് താരത്തിന്റെ മറ്റ് പ്രധാന ആൽബങ്ങൾ.

2007ൽ മുംബൈയിൽ നടന്ന ഓറൽ ഫിക്സേഷൻ ടൂറിനിടെയാണ് ഷക്കീര അവസാനമായി ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com