"ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു"; ഷമ്മി കപൂറിനെക്കുറിച്ച് ഷമ്മി തിലകൻ

ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് നടൻ ഓർമക്കുറിപ്പ് പങ്കുവച്ചത്
ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ഷമ്മി തിലകൻ
ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ഷമ്മി തിലകൻ
Published on
Updated on

ബോളിവുഡിലെ ഇതിഹാസ താരം ഷമ്മി കപൂറിനെ നേരിൽ കണ്ട ഓർമ പങ്കുവച്ച് നടൻ ഷമ്മി തിലകൻ. ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് നടൻ ഓർമക്കുറിപ്പ് പങ്കുവച്ചത്. ഇതിഹാസ നടന്റെ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യിൽ പിടിച്ചങ്ങ് ചിരിച്ചുപോയതാണെന്നാണ് ഷമ്മി കുറിക്കുന്നത്. തന്റെ ചിരി കണ്ടിട്ട് എന്താണ് തൊന്നുന്നതെന്ന് കമന്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നടൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷമ്മി തിലകന്റെ കുറിപ്പ്:

"ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്...

പക്ഷെ എക്സ്പ്രഷൻ മാത്രം അല്പം കോമഡിയായിപ്പോയി!"

കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ സിനിമയുടെ സ്വന്തം പ്രണയനായകൻ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂർവ്വ നിമിഷം..

എന്റെ നിൽപ്പും ചിരിയും കണ്ടാൽ തോന്നും എൽ.കെ.ജിയിൽ വെച്ച് ടീച്ചർ മിഠായി തന്നപ്പോൾ ഇളിച്ചു കാണിക്കുന്ന ടിൻറുമോനാണെന്ന്!

ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യിൽ പിടിച്ചങ്ങ് ചിരിച്ചുപോയതാണ്.

അദ്ദേഹം ആലോചിച്ചിണ്ടാവും: "ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നത്?!" എന്ന്!

ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവ്..!

ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ ലെജൻഡ് ശ്രീ ഷമ്മി കപൂർ സാറിന്റെ കൈ പിടിച്ചപ്പോൾ ഉള്ളിൽ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്—

"Yahoo... ചാഹേ കോയി മുഝേ ജംഗ്ലി കഹേ...!"

എന്റെ ചിരി കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു... നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങൾ അറിയിക്കാം!

News Malayalam 24x7
newsmalayalam.com