ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്

ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്
Source: ANI
Published on
Updated on

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിന് മുന്നിൽ വെടിവെപ്പ്. ശനിയാഴ്ച രാത്രിയാണ് ജൂഹുവിലെ വീടിന് സമീപം വെടിവയ്പുണ്ടായത്. നാല് റൗണ്ട് വെടിയൊച്ച കേട്ടതായി സമീപവാസികൾ പറയുന്നു. എന്നാൽ, ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

അക്രമി സംഘമാണ് വെടിവെപ്പിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തെ തുടർന്ന് പൊലീസും ഫൊറെൻസിക് ഉദ്യോഗസ്ഥരുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുവാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. വെടിവെപ്പ് നടക്കുന്ന സമയത്ത് രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്
പേടിപ്പെടുത്താന്‍ 'കൂടോത്രം'; ഫാമിലി ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

സംഭവത്തെ കുറിച്ച് രോഹിത് ഷെട്ടിയോ കുടുംബമോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com