ഇനി 'അവതാർ' ഇന്ത്യയിൽ പിറക്കും; മോഷൻ ക്യാപ്ചർ ലാബുമായി അന്നപൂർണ സ്റ്റുഡിയോസ്, 'വാരണാസി' ഷൂട്ടിങ്ങോടെ തുടക്കം

'വാരണാസി'യിലെ സുപ്രധാന സീക്വൻസുകളാണ് മോഷൻ ക്യാപ്ചർ ലാബിൽ ഷൂട്ട് ചെയ്തത്
അന്നപൂർണ 'A&M മോകാപ് ലാബി'ൽ എസ്.എസ്. രാജമൗലി
അന്നപൂർണ 'A&M മോകാപ് ലാബി'ൽ എസ്.എസ്. രാജമൗലി
Published on
Updated on

ഇന്ത്യൻ സിനിമയുടെ സാങ്കേതിക ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് അന്നപൂർണ സ്റ്റുഡിയോസ്. രാജ്യത്തെ ഏറ്റവും നൂതനമായ മോഷൻ ക്യാപ്ചർ സൗകര്യമാണ് തങ്ങളുടെ ഹൈദരാബാദിലെ സ്റ്റുഡിയോയിൽ ഇവർ സജ്ജീകരിച്ചിരിക്കുന്നത്. എസ്.എസ്. രാജമൗലിയുടെ 'വാരാണസി'യുടെ ഷൂട്ടിങ്ങോടെയാണ് 'A&M മോകാപ് ലാബ്' ഇന്ത്യൻ സിനിമയ്ക്ക് അന്നപൂർണ സ്റ്റുഡിയോസ് സമർപ്പിച്ചത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിലെ സുപ്രധാന സീക്വൻസുകളാണ് ഇവിടെ ഷൂട്ട് ചെയ്തത്.

അക്കിനേനി നാഗാർജുനയുടെ അന്നപൂർണ സ്റ്റുഡിയോസും, നിർമാതാവ് ശോഭു യർലഗദ്ദയുടെ മിഹിര വിഷ്വൽ ലാബ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് A&M മോകാപ് ലാബ്. 'അവഞ്ചേഴ്സ്: എൻഡ് ഗെയിം', 'സ്പൈഡർമാൻ: നോ വേ ഹോം', 'ആർ.ആർ.ആർ' തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഹോളിവുഡിലെ അനിമട്രിക് ഫിലിം ഡിസൈൻ ആണ് സാങ്കേതിക പങ്കാളി.

അന്നപൂർണ 'A&M മോകാപ് ലാബി'ൽ എസ്.എസ്. രാജമൗലി
'ഡോൺ 3'യിൽ ആമിറിന് മധ്യസ്ഥന്റെ റോൾ; രൺവീർ-ഫർഹാൻ തർക്കം കൈവിട്ടുപോയോ?

60 അടി നീളവും 40 അടി വീതിയും 30 അടി ഉയരവുമുള്ള വിശാലമായ സ്റ്റുഡിയോ സ്പേസിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. അഭിനേതാക്കളുടെ ചലനങ്ങളെ കൃത്യമായി ഒപ്പിയെടുക്കാൻ ശേഷിയുള്ള 60ൽ അധികം ഹൈ-ഫിഡിലിറ്റി മോഷൻ ട്രാക്കിങ് ക്യാമറകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഡാറ്റ തത്സമയം സ്ട്രീം ചെയ്യുന്നതിനായി 'വൈകോൺ ലൈവ്' ഉപയോഗിക്കുന്നു. ചിത്രീകരിച്ച വിവരങ്ങൾ കൂടുതൽ മിനുക്കിയെടുക്കാനുള്ള 'വൈകോൺ പോസ്റ്റ്' സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു നടന്റെ കൺപീലികളുടെ അനക്കം പോലും കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ, വരാനിരിക്കുന്ന ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രങ്ങളുടെ തലവര തന്നെ മാറ്റിക്കുറിക്കും.

ലാബിന്റെ കരുത്ത് തെളിയിക്കാൻ രാജമൗലി- മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യുടെ സങ്കീർണമായ സീക്വൻസുകൾ ഇതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു. ഇതോടെ നാഗാർജുനയുടെ നേതൃത്വത്തിലുള്ള അന്നപൂർണ സ്റ്റുഡിയോസ്, ഇന്ത്യൻ സിനിമയുടെ വെർച്വൽ പ്രൊഡക്ഷൻ ഹബ്ബായി മാറുകയാണ്. ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമയിലെ സർഗാത്മക പ്രതിഭകൾക്ക് ഇനി തങ്ങളുടെ സ്വപ്നങ്ങൾക്ക് ഹൈദരാബാദിൽ നിറം പകരാനാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com