"ധുരന്ധറിനെ വിമർശിച്ച നിരൂപകരെ ലക്ഷ്യമിട്ട് ആക്രമണം"; അപലപിച്ച് ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യ

അംഗങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യ
രൺവീർ സിംഗ് - ആദിത്യ ധർ ചിത്രം 'ധുരന്ധർ'
രൺവീർ സിംഗ് - ആദിത്യ ധർ ചിത്രം 'ധുരന്ധർ'
Published on
Updated on

ന്യൂ ഡൽഹി: 'ധുരന്ധർ' എന്ന ബോളിവുഡ് ചിത്രത്തെ വിമർശിച്ചതിന് പിന്നാലെ നിരൂപകരെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടക്കുന്നതായി ആരോപിച്ച് ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യ. സിനിമാ നിരൂപകർക്ക് എതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ ശക്തമായി അപലപിച്ചുകൊണ്ട് സംഘടന ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കി.

അംഗങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിറക്കിയത്. "ധുരന്ധറിനെക്കുറിച്ചുള്ള അവലോകനങ്ങളുടെ പേരിൽ സിനിമാ നിരൂപകർക്കെതിരെ നടക്കുന്ന ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും, ഉപദ്രവങ്ങളെയും, വിദ്വേഷത്തെയും ഫിലിം ക്രിട്ടിക്സ് ഗിൽഡ് (എഫ്സിജി) ശക്തമായി അപലപിക്കുന്നു. അഭിപ്രായവ്യത്യാസമായി തുടങ്ങിയത് അതിവേഗം സംഘടിതവും വ്യക്തിപരവുമായ ആക്രമണങ്ങളിലേക്ക് പരിണമിക്കുകയായിരുന്നു. സമീപ ദിവസങ്ങളിൽ, ഞങ്ങളുടെ നിരവധി അംഗങ്ങൾ ഭീഷണി നേരിട്ടിട്ടുണ്ട്. ഒരു സിനിമയെക്കുറിച്ചുള്ള അവരുടെ പ്രൊഫഷണൽ വിലയിരുത്തൽ പ്രകടിപ്പിച്ചതിനാണ്, നേരിട്ടുള്ള ഭീഷണികളും അവരുടെ കാഴ്ചപ്പാടുകളെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രൂരമായ ഓൺലൈൻ പ്രചാരണങ്ങളും നടക്കുന്നത്. നിലവിലുള്ള അവലോകനങ്ങളിൽ കൃത്രിമം കാണിക്കാനും, എഡിറ്റോറിയൽ നിലപാടുകളെ സ്വാധീനിക്കാനും, പ്രസിദ്ധീകരണങ്ങളെ അവരുടെ നിലപാട് മാറ്റാനോ നേർപ്പിക്കാനോ പ്രേരിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്," എഫ്സിജി പ്രസ്താവനിൽ പറയുന്നു.

ആരോഗ്യപരമായ സാംസ്കാരിക വിനിമയം നിർഭയമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള വിമർശകരുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എന്നും എഫ്‌സിജി വ്യക്തമാക്കി. കല, വിമർശനാത്മക സംവാദം, വ്യാഖ്യാനം എന്നിവയുടെ സഹവർത്തിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

സിനിമയ്ക്ക് എതിരെ പക്ഷപാതപരമായ സമീപനം സ്വീകരിച്ചു എന്ന് ആരോപിച്ച് നിരവധി സിനിമാ നിരൂപകർക്ക് നേരെ സംഘടിതമായ ആക്രമണങ്ങൾ നടന്നതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയിലെ അനുപമ ചോപ്രയുടെ 'ധുരന്ധർ' വീഡിയോ റിവ്യൂ യൂട്യൂബിൽ പ്രൈവറ്റ് ആക്കി മാറ്റാൻ നിർബന്ധിതമായിരുന്നു. എഫ്സിജി ചെയർപേഴ്സൺ കൂടിയാണ് അനുപമ ചോപ്ര. മറ്റ് പല സിനിമാ നിരൂപകർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.

രൺവീർ സിംഗ് - ആദിത്യ ധർ ചിത്രം 'ധുരന്ധർ'
30ാമത് ഐഎഫ്എഫ്കെ: ചലച്ചിത്രമേളയുടെ ആദ്യ ദിനം ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ 'ധുരന്ധറി'ൽ രൺവീർ സിംഗ് ആണ് നയകൻ. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഇന്ത്യ-പാക് വൈര്യമാണ് സിനിമയുടെ പ്രമേയം. ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ സാറ അർജുൻ ആണ് നായിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com