ചലച്ചിത്ര നാടക നടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ ബൈബിൾ നാടകം ഇറ്റേണിറ്റി അരങ്ങിലെത്തുന്നു. അരങ്ങിലെത്തും മുൻപേ തന്നെ യുണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ യുആർ. എഫ് ലോക റെക്കോർഡിനായി പരിഗണിക്കപ്പെട്ട നാടകമാണ് ഇറ്റേണിറ്റി. ഏറ്റവും കൂടുതൽ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാർഡിനായി പരിഗണിച്ചിരിക്കുന്നത്. കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനു ബന്ധിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ പന്ത്രണ്ടിന് കാനഡയിലെ ഇവൻ്റ് സെൻ്ററിൽ നടക്കുന്ന മിസ്സിസ്സോഗ സീറോ മലബാർ ഇടവകയുടെ പത്താമതു വാർഷികാഘോഷമായ സർഗ സന്ധ്യയിൽ ആണ് നാടകം അവതരിപ്പിക്കുന്നത്.
രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഇരുപത്തിയാറു രംഗങ്ങളും അഞ്ചു ഗാനാവിഷ്ക്കാരങ്ങളുമുണ്ട്. എഴുപത്തിഅയ്യായിരം യുഎസ് ഡോളറിലധികം രൂപയാണ് ഈ ബ്രഹ്മാണ്ഡ ബൈബിൾ നാടകത്തിൻ്റെ മുതൽമുടക്ക്. സംവിധായകൻ ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പതിനഞ്ച്, പ്രധാന സംവിധായകർ, അമ്പതോളം മേക്കപ്പ് ആർട്ടിസ്റ്റ്യകൾ, അറുപത് കോസ്റ്റ്യും സഹായികൾ,,എഴു പത്തിയഞ്ചു കലാ സംവിധാന സഹായികൾ ,നാൽപ്പത്തിയഞ്ച് താങ്കേതിക സഹായികൾ എന്നിവരാണ് ഈ നാടകത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന പരിശ്രമവും ഇതിൻ്റെ പിന്നിലുണ്ട്.
മൂവായിരത്തി അഞ്ഞാറു പേരാണ് കാണികളായി എത്തുക. നശ്വരതയിൽ നിന്ന് അനശ്വരയതിൽനിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ ജോസ് കല്ലി വേലിൻ്റെ ആശിർവാദത്തോടെയാണു നാടകം നിർമ്മിക്കുന്നത്. ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരണമാണ് ഇറ്റേണിറ്റി. കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രതിഭാശാലികളായ മുന്നൂറ്റി അമ്പത് അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക അതും ഏകദേശം മുന്നൂറ്റി അമ്പതിലധികം അഭിനേതാക്കളുമായി നാടക രംഗത്ത് പുതിയൊരു ലോക റെക്കാർഡ് സൃഷ്ടിച്ചു കൊണ്ട് ഇത്തരമൊരു അവതരണം പൊതുവേദിയിലേക്ക് എത്തിക്കുന്നതിനു പിന്നിലെ സംവിധാന പ്രതിഭയും സംഘാടകരും മലയാളികൾ ആണെന്നതിൽ കേരളത്തിനും അഭിമാനിക്കാം.
ദൈവം തൻ്റെ ജനങ്ങളെ വിലമതിക്കാത്ത സ്നേഹത്താൽ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്. തിരു സൂചനകളും വാഗ്ദത്തങ്ങളും മനുഷ്യരുടെ വിശ്വാസവും ത്യാഗവും പാപ ദ്രഷ്ടതയും തിരിച്ചു വരുന്ന ദൈവ മന:സാക്ഷിയും ചേർന്നൊരു അതി പ്രതീക്ഷയുള്ള ആധ്യാത്മിക ഗാഥയാണിത്. ഈ കഥയിൽ ദുരന്തവും കരുണയും വിശ്വാസവും അതിനെ തളക്കുന്ന അസമ്മതികളുമുണ്ട്.
ഇറ്റേണിറ്റി വെറുമൊരു കലാനിർമാണമല്ല ഇതൊരു ദൈവ സാഷ്യമായാണ് അണിയറ പ്രവർത്തകർ ചുണ്ടിക്കാട്ടുന്നത്. ശിൽപ്പ സന്ദന്ദര്യത്തിൻ്റെ ഉദാത്തമായ കാഴ്ച്ചയാണ് നാടകത്തിലൂടെ സംവിധായകൻ കാണികൾക്ക് സമ്മാനിക്കുന്നത്. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.