ആ കല്യാണമിങ്ങെത്തി! വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് വൈറൽ

ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല
ആ കല്യാണമിങ്ങെത്തി! വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് വൈറൽ
Source: Social Media
Published on
Updated on

വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന വിവാഹം ഈ മാസമെന്ന് സൂചന. വിവാഹ നിശ്ചയ വാർത്തകൾക്ക് പിന്നാലെ വിവാഹ തീയതി വെളിപ്പെടുത്തുന്ന വിവാഹ ക്ഷണക്കത്ത് പുറത്തു വന്നതോടെയാണ് വിവാഹ അഭ്യൂഹങ്ങൾക്ക് ചൂടു പിടിച്ചത്.

ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിവാഹ ക്ഷണക്കത്ത് പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരി 26ന് വിവാഹവും മാർച്ച് നാലിന് റിസപ്ഷനും നടക്കുന്നതായാണ് കത്തിൽ പറയുന്നത്.

ആ കല്യാണമിങ്ങെത്തി! വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് വൈറൽ
പിന്തുടർന്ന് ശല്യപ്പെടുത്തുന്നു; യൂട്യൂബർമാർക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്

വളരെ ലളിതമായ രീതിയിലായിരിക്കും വിവാഹമെന്ന സൂചനയും കത്തിലുണ്ട്. മുമ്പ് ഉദയ്പൂരിൽ വച്ചായിരിക്കും വിവാഹമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈദരാബാദിൽ വെച്ചായിരിക്കും വിവാഹമെന്നാണ് കത്തിൽ നൽകിയിട്ടുള്ള വിവരം.

എന്നാൽ, വിജയ് ദേവരക്കൊണ്ടയുടേതായി പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിൻ്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇത് സംബന്ധിച്ച് താരങ്ങളോ അടുത്ത വൃത്തങ്ങളോ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

News Malayalam 24x7
newsmalayalam.com