ഊഹാപോഹങ്ങൾക്ക് വിരാമം; സെൻഡായയുമായുള്ള വിവാഹ വാർത്ത സ്ഥിരീകരിച്ച് ടോം ഹോളണ്ട്

ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന രീതിയിൽ മുൻപ് ചില എഐ ചിത്രങ്ങൾ പ്രചരിച്ചിരുന്നു
ഊഹാപോഹങ്ങൾക്ക് വിരാമം; സെൻഡായയുമായുള്ള വിവാഹ വാർത്ത സ്ഥിരീകരിച്ച് ടോം ഹോളണ്ട്
Source: Social Media
Published on
Updated on

സെന്‍ഡായയുമായുള്ള വിവാഹ വാർത്ത സ്ഥിരീകരിച്ച് ഹോളിവുഡ് താരം ടോം ഹോളണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹിതരായെന്നുമുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിക്കുന്നുണ്ടായിരുന്നു. പ്രശസ്ത മാഗസിനായ 'എസ്ക്വയറിന്' നൽകിയ അഭിമുഖത്തിലാണ് താരം ഇരുവരും വിവാഹിതരായ കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന രീതിയിൽ മുൻപ് ചില എഐ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോട് വിശദീകരിക്കേണ്ടി വന്നോ എന്ന ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. യഥാർഥത്തിൽ എല്ലാവരും വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് ആരോടും ഒന്നും വിശദീകരിക്കേണ്ടി വന്നില്ല എന്നായിരുന്നു ടോമിൻ്റെ പ്രതികരണം.

"ഞാൻ എൻ്റെ വ്യക്തിയെ കണ്ടെത്തി. അവൾ എൻ്റെ ഏറ്റവും നല്ല സുഹൃത്താണ്, അവളോടൊപ്പമുള്ളപ്പോൾ ഞാൻ ഏറ്റവും സന്തോഷവാനാണ്, എനിക്ക് ഇത്രയും സപ്പോർട്ടും സുരക്ഷിതത്വവും എനിക്ക് മുൻപൊരിക്കലും തോന്നിയിട്ടില്ല" എന്നും ടോം ഹോളണ്ട് കൂട്ടിച്ചേർത്തു.

ഊഹാപോഹങ്ങൾക്ക് വിരാമം; സെൻഡായയുമായുള്ള വിവാഹ വാർത്ത സ്ഥിരീകരിച്ച് ടോം ഹോളണ്ട്
"ചുവപ്പു കണ്ടാല്‍ പിന്നാലെ പായുന്ന കാള"; സോഷ്യല്‍ മീഡിയയില്‍ കത്തി നസ്രിയയുടെ റെഡ് ഫ്‌ളാഗ് സ്റ്റോറി

അതേസമയം, സെൻഡായ വിവാഹ വാർത്തയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വർഷം ആദ്യം "ജിമ്മി കിമ്മൽ ലൈവ്" എന്ന പരിപാടിയിൽ വ്യാജ ഫോട്ടോകളെക്കുറിച്ച് നടി പരാമർശിച്ചിരുന്നു. താൻ ഒരിക്കലും എടുത്തിട്ടില്ലാത്ത വിവാഹ ചിത്രങ്ങൾക്ക് അഭിനന്ദനവുമായി ആളുകൾ തന്നെ സമീപിച്ചിട്ടുണ്ട് എന്നായിരുന്നു സെൻഡായ പറഞ്ഞത്. അവ എഐ ആണെന്നും നടി പറഞ്ഞിരുന്നു.

മൂന്ന് "സ്പൈഡർമാൻ" ചിത്രങ്ങളിൽ ഹോളണ്ടും സെൻഡായയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നാലാമത്തേത് "ബ്രാൻഡ് ന്യൂ ഡേ" ഈ ജൂലൈയിൽ റിലീസ് ചെയ്യും. ജൂലൈയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ക്രിസ്റ്റഫർ നോളന്റെ വരാനിരിക്കുന്ന ഇതിഹാസ ചിത്രമായ "ദി ഒഡീസി"യിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com