നടി ആക്രമിക്കപ്പെട്ടിട്ട് നാളെ 9 വർഷം; അവൾക്കൊപ്പം ക്യാമ്പയിനുമായി വീണ്ടും ഡബ്ല്യൂസിസി

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതിന് ദിവസത്തിന് ശേഷമാണ് അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്
നടി ആക്രമിക്കപ്പെട്ടിട്ട് നാളെ 9 വർഷം; അവൾക്കൊപ്പം ക്യാമ്പയിനുമായി വീണ്ടും ഡബ്ല്യൂസിസി
Source: Social Media
Published on: 
Updated on: 

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് നാളെ 9 വർഷം തികയുമ്പോൾ അവൾക്കൊപ്പം ക്യാമ്പയിനുമായി വീണ്ടും ഡബ്ല്യൂസിസി. കോഴിക്കോട് മാനാഞ്ചിറയിലും എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലും വച്ച് മെഴുകിതിരി തെളിയിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വെച്ചാണ് അവൾക്കൊപ്പം എന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുന്നത്.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതിന് ദിവസത്തിന് ശേഷമാണ് അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ,ഡബ്ല്യൂസിസി അവൾക്കൊപ്പവും ,അതിജീവിച്ച എല്ലാവരോടുമൊപ്പം നിൽക്കുന്നവരെ ഈ യാത്രയെ അനുസ്മരിക്കാൻ ക്ഷണിച്ചു കൊണ്ടാണ് ഡബ്ല്യൂസിസി കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ടിട്ട് നാളെ 9 വർഷം; അവൾക്കൊപ്പം ക്യാമ്പയിനുമായി വീണ്ടും ഡബ്ല്യൂസിസി
പിന്തുടർന്ന് ശല്യപ്പെടുത്തുന്നു; യൂട്യൂബർമാർക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്

നടി ആക്രമിക്കപ്പെട്ട കേസിൽ 6 പേരെ 20 വർഷം തടവിന് ശിക്ഷിച്ച കോടി തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെ നടിയ്ക്ക് പിന്തുണ അറിയിച്ചും കോടതി വിധിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com