"പ്രണയമില്ലെങ്കിൽ എല്ലാം അർഥശൂന്യം"; തൃഷയുടെ പോസ്റ്റ്, ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റ് റീലും തൃഷ പങ്കുവച്ചിട്ടുണ്ട്
നടി തൃഷ കൃഷ്ണൻ
നടി തൃഷ കൃഷ്ണൻ
Published on
Updated on

നടി തൃഷ കൃഷ്ണന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. പ്രണയത്തെപ്പറ്റി നടി പങ്കുവച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുമായി ബന്ധപ്പെടുത്തി വിവാദങ്ങളിലേക്ക് താരത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതിന് ഇടയിലാണ് ഈ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

"പ്രണയം പരമമല്ല. എന്നാൽ, പ്രണയമില്ലാത്തത് എല്ലാം അർഥശൂന്യമാണ്" എന്നൊരു ഉദ്ധരണിയാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഇതിനൊപ്പം 'ഫാക്ട്' എന്നും നടി കുറിച്ചു. ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റ് റീലും നടി പങ്കുവച്ചിട്ടുണ്ട്.

തൃഷ കൃഷ്ണന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
തൃഷ കൃഷ്ണന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിSource: Instagram / trishakrishnan

"ജീവിതത്തിൽ ആരോടും തർക്കിക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ. ഒരു ആനയ്ക്ക് പറക്കാൻ സാധിക്കും എന്ന് നിങ്ങൾ പറഞ്ഞാൽ, അത് തീർത്തും ശരിയാണ്. ഞാൻ അതിനോട് യോജിക്കുന്നത് കൊണ്ടല്ല, മറിച്ച് നിങ്ങളെ അത് പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞാൻ താൽപ്പര്യപ്പെടാത്തത് കൊണ്ടാണ്. ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ പഠിച്ചു. ശരിയായി ഇരിക്കുന്നതിനെക്കാൾ മനഃസമാധാനത്തോടെ ഇരിക്കുന്നതിനാണ് പ്രധാന്യം. വിശദീകരിക്കുന്നതിനേക്കാൾ മൗനം പാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഊർജം എല്ലാവർക്കുമായി ചെലവഴിക്കേണ്ട കാര്യമില്ല. ചില തർക്കങ്ങൾ തെറ്റിദ്ധാരണയല്ല. അവ നിങ്ങളെ തളർത്തിക്കളയാനുള്ള ക്ഷണമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുതള്ളി, എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു", എന്നാണ് ഇവാങ്ക ഈ റീലിൽ പറയുന്നത്.

നടി തൃഷ കൃഷ്ണൻ
'പുഷ്പ'യുടെ തട്ട് താണുതന്നെ! 'ധുരന്ധർ 2' ഇന്ത്യൻ ബോക്സ് ഓഫീസിൽ 1,000 കോടി ക്ലബ്ബിൽ

വിജയ്‌യുമായി നടി പ്രണയത്തിലാണെന്ന തരത്തിൽ വലിയ പ്രചരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങൾ ശക്തമായത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ, ഈ നടി തൃഷയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടന്നു. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഇത് തമിഴകത്ത് വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് തർക്കങ്ങളിൽ ഏർപ്പെടാനോ വിശദീകരണം നൽകാനോ താനില്ല എന്ന് സൂചന നൽകിക്കൊണ്ടുള്ള തൃഷയുടെ പോസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com