മെൽ ഗിബ്‌സൺ, വിവാദങ്ങൾ ഒഴിയാത്ത സിനിമായാത്ര

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ മെൽ ഗിബ്‌സന്റെ വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെ...

ജൂലൈ 2006. സമയം ഏകദേശം പുലർച്ചെ 2.30. കാലിഫോർണിയയിലെ മാലിബു തീരദേശ ഹൈവേയിലൂടെ ഒരു കാ‍ർ ചീറിപ്പാഞ്ഞുപോകുന്നു. ഈ കാർ, ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് ആയ ജെയിംസ് മീയുടെ ശ്രദ്ധയിൽപ്പെട്ടു. 87 കിമി/ അവറിൽ പൊയിക്കൊണ്ടിരുന്നു വണ്ടി ജെയിംസ് തടഞ്ഞു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. കാറിൽ നിന്ന് ഒരു ഒഴിഞ്ഞ ടെക്കീല ബോട്ടിലും പൊലീസ് കണ്ടെത്തി. പ്രോട്ടോക്കോൾ പ്രകാരം നിയമവശങ്ങൾ വിശദീകരിച്ച് കാറിൽ നിന്ന് അയാളെ ഇറക്കാൻ ജെയിംസും സംഘവും ശ്രമിച്ചു. ഡ്രൈവ‍ർ ക്ഷുഭിതനായി. നിങ്ങൾ ജൂതനാണോ എന്ന് ചോദിച്ച് തട്ടിക്കയറി. 'ജൂതന്മാരാണ് എല്ലാ യുദ്ധങ്ങൾക്കും കാരണം' എന്ന് പറഞ്ഞ അയാൾ അഭിമാനത്തോട് താൻ ആരാണെന്നും വിളിച്ചുകൂവി.

മെൽ ഗിബ്സൺ...അതേ, ലോക പ്രശസ്തനായ സംവിധായകനും നടനുമായ മെൽ ഗിബ്സൺ തന്നെ. വീഡിയോ കാണുക...

News Malayalam 24x7
newsmalayalam.com