44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

'ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്' വഴിയാണ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുംSource: ANI
Published on
Updated on

ഹൈദരാബാദ്: നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ 44 സർക്കാർ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് നടൻ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നടന്റെ ഈ പ്രവൃത്തി വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

'ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്' വഴി തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലുള്ള അച്ചംപേട്ട് ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ പ്രവർത്തനം നടത്താൻ വിജയ് തീരുമാനിച്ചത്. ഈ സ്കോളർഷിപ്പ് പദ്ധതിയിലൂടെ അർഹരായ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകൾ നടൻ ഏറ്റെടുക്കും.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
പക്കാ റഹ്‌മാൻ സ്വാഗ്, 'പെദ്ധി'യിലെ പുതിയ ഗാനം 'രൈ രൈ രാര' പുറത്ത്

തിങ്കളാഴ്ച, വിജയ്‌ക്ക് കുടുംബ വേരുകളുള്ള തെലങ്കാനയിലെ തുമ്മൻപേട്ടയിലെ തങ്ങളുടെ പുതിയ വീട്ടിൽ താരദമ്പതികൾ ഗൃഹപ്രവേശവും സത്യനാരായണ വ്രത പൂജയും നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്കോളർഷിപ്പ് പ്രഖ്യാപനം. മാതാപിതാക്കളേയും രശ്മികയേയും വേദിയിൽ ഒപ്പം നിർത്തിയാണ് വിജയ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാർച്ച് നാലിന് താരദമ്പതികൾ ഹൈദരാബാദിൽ വച്ച് സിനിമാ മേഖലയിലുള്ളവർക്കായി ഒരു വലിയ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രത്യേക ക്ഷണിതാക്കൾക്കായി മാത്രമാണ് വിരുന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com