"ആദ്യ ശ്രമം പാളി"; രശ്മികയെ പ്രൊപ്പോസ് ചെയ്ത കഥ പങ്കുവച്ച് വിജയ് ദേവരകൊണ്ട

കോഫി വിത്ത് കരൺ സീസൺ 9ലാണ് തന്റെ രസകരമായ പ്രൊപ്പോസൽ കഥ നടൻ പങ്കുവച്ചത്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുംSource: Instagram / rashmika_mandanna
Published on: 
Updated on: 

രശ്മിക മന്ദാനയോട് വിവാഹാഭ്യർഥന നടത്തിയ കഥ പങ്കുവച്ച് പങ്കാളിയും നടനുമായ വിജയ് ദേവരകൊണ്ട. പൊതുവെ ഇത്തരം കാര്യങ്ങളിൽ തനിക്ക് താൽപ്പര്യമില്ലെങ്കിലും രശ്മികയ്ക്ക് വേണ്ടിയാണ് പ്രൊപ്പോസൽ പ്ലാൻ ചെയ്തതെന്ന് വിജയ് പറയുന്നു. എന്നാൽ, ആദ്യത്തെ ശ്രമം പാളി. പിന്നീട്, വിവാഹാഘോഷങ്ങൾക്കിടയിലാണ് നടൻ രശ്മികയോട് വിവാഹാഭ്യർഥന നടത്തിയത്. കോഫി വിത്ത് കരൺ സീസൺ 9ലാണ് തന്റെ രസകരമായ പ്രൊപ്പോസൽ കഥ നടൻ പങ്കുവച്ചത്.

വിവാഹത്തിന് മുൻപ് ഡിസംബറിൽ രശ്മികയും വിജയ്‌യും ഇറ്റലിയിലേക്ക് യാത്ര പോയിരുന്നു. അവിടെ വച്ച് വിവാഹാഭ്യർത്ഥന നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ അനുയോജ്യമായ മോതിരം കണ്ടെത്താൻ വിജയ്‌ക്ക് സാധിച്ചില്ല. അതോടെ ആ പദ്ധതി ഉപേക്ഷിച്ചു. ഇത്തരം പ്രണയ ചേഷ്ടകളിൽ തനിക്ക് താൽപ്പര്യമില്ലെങ്കിലും രശ്മികയ്ക്ക് ഒരു പ്രൊപ്പോസലിന്റെ കഥ ഇല്ലാതിരിക്കരുതെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് വിജയ് പറയുന്നു. അടുത്ത പ്രൊപ്പോസലിന് പ്ലാൻ ചെയ്തു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
ഡിയർ കോമ്രേഡ്! രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹ ചിത്രങ്ങൾ

2026 ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ച് നടന്ന വിവാഹാഘോഷങ്ങൾക്കിടെയാണ് വിജയ് ആ മനോഹരമായ നിമിഷം യാഥാർത്ഥ്യമാക്കിയത്. സംഗീത് ചടങ്ങിന് ശേഷം രശ്മികയെ ഞെട്ടിച്ചുകൊണ്ട് നടൻ പ്രൊപ്പോസ് ചെയ്തു. അതും റൊമാന്റിക്കായി തന്നെ. സുഹൃത്തുക്കളെയും ഒപ്പം കൂട്ടി രശ്മികയ്ക്ക് അരികിലേക്ക് എത്തിയ വിജയ്, മുട്ടുകുത്തി നിന്ന് വിവാഹഭ്യാർഥന നടത്തി. അനുയോജ്യമായ മോതിരം അപ്പോഴേക്കും താരം കണ്ടെത്തിയിരുന്നു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
പ്രാർഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് സാറാ അലി ഖാൻ; ആശങ്കയിൽ ആരാധകർ, വീഡിയോ വൈറൽ

'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറിയ വിജയും രശ്മികയും നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. 2026 ഫെബ്രുവരി 26ന് ഉദയ്പൂരിലെ 'ഐടിസി മെമെന്റോസ്' റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തെലുങ്ക്, കൊടവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

News Malayalam 24x7
newsmalayalam.com