അതിഥി വേഷം ചെയ്യുന്നത് നിർത്തി, 'ജയിലർ 2' റോൾ തിരഞ്ഞെടുക്കാൻ കാരണമുണ്ട്: വിജയ് സേതുപതി

കാമിയോ വേഷങ്ങൾ താൻ നായകനാകുന്ന ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി വിജയ് സേതുപതി
അതിഥി വേഷം ചെയ്യുന്നത് നിർത്തി, 'ജയിലർ 2' റോൾ തിരഞ്ഞെടുക്കാൻ കാരണമുണ്ട്: വിജയ് സേതുപതി
Published on
Updated on

സിനിമകളിൽ അതിഥിവേഷം ചെയ്യുന്നത് അവസാനിപ്പിക്കുന്നതായി തമിഴ് നടൻ വിജയ് സേതുപതി. കാമിയോ വേഷം ചെയ്യുന്ന ചെറിയ സിനിമകൾ തന്റെ ചിത്രം വച്ചാണ് മാർക്കറ്റിങ് നടത്തുന്നതെന്നും അത് താൻ നായകനാകുന്ന ചിത്രങ്ങളെ ബാധിക്കുന്നതായും താരം പറഞ്ഞു. 'ജയിലർ 2'ലെ കാമിയോ വേഷം തിരഞ്ഞെടുക്കാനുള്ള കാരണവും താരം വ്യക്തമാക്കി. ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

"ഞാൻ അതിഥി വേഷങ്ങളിൽ അഭിനയിക്കുന്നത് പൂർണമായും നിർത്തിയിരിക്കുകയാണ്. 'ജയിലർ 2'ൽ മാത്രമാണ് അടുത്തിടെ കാമിയോ ചെയ്തത്. അത് രജനി സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കാരണമാണ്. 'ജയിലർ 2'വിന്റെ പോസ്റ്ററിൽ എന്റെ ചിത്രം വെച്ചാലും പ്രേക്ഷകർ രജനി സാറിനെ മാത്രമേ ശ്രദ്ധിക്കൂ. എന്നാൽ മറ്റ് ചെറിയ സിനിമകളിൽ എന്റെ അതിഥി വേഷം പോസ്റ്ററുകളിൽ നൽകി അവർ മാർക്കറ്റിങ് നടത്തുന്നു. ഇത് ഞാൻ നായകനായി അഭിനയിക്കുന്ന സിനിമകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്," വിജയ് സേതുപതി പറഞ്ഞു.

അതിഥി വേഷം ചെയ്യുന്നത് നിർത്തി, 'ജയിലർ 2' റോൾ തിരഞ്ഞെടുക്കാൻ കാരണമുണ്ട്: വിജയ് സേതുപതി
വിസ്മയയുടെ 'തുടക്കം' എങ്ങനെയുണ്ടാകും? ട്രെയ്‌ലർ ഇന്ന്, ആഗോള റിലീസ് ഓഗസ്റ്റ് ഏഴിന്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്-നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ജയിലർ 2'. ഒക്ടോബർ 15ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാ​ഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

അതിഥി വേഷം ചെയ്യുന്നത് നിർത്തി, 'ജയിലർ 2' റോൾ തിരഞ്ഞെടുക്കാൻ കാരണമുണ്ട്: വിജയ് സേതുപതി
"നന്ദി...എന്റെ പുസ്തകം ഓർത്തതിന്, അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന്"; ഷാഹി കബീറിന് നന്ദി അറിയിച്ച് എൻ.പി. സജീഷ്

അനിരുദ്ധ് രവിചന്ദറാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ കാമിയോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com