"ഇത് ജനാധിപത്യ രാജ്യമാണ്, മാനവികതയ്ക്ക് മുകളിലാവരുത് രാഷ്ട്രീയം"; വിദ്യാർഥി സമരത്തിനുള്ള പിന്തുണയിലുറച്ച് വിസ്മയ മോഹൻലാൽ

ബലപ്രയോഗത്തിന് പകരം സംവാദങ്ങളുണ്ടാകണമെന്ന് വിസ്മയ മോഹൻലാൽ
വിസ്മയ മോഹൻലാൽ
വിസ്മയ മോഹൻലാൽ
Published on
Updated on

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച സമൂഹമാധ്യമ പോസ്റ്റിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണവുമാണ് നടി വിസ്മയ മോഹൻലാൽ നേരിട്ടത്. എന്നാൽ, സമരത്തിന് നൽകിയ പിന്തുണയിൽ നിന്ന് ഒരിഞ്ച് മാറാൻ നടി തയ്യാറല്ല. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിസ്മയ. രേഖാ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

"പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് ചോദ്യം ചെയ്യാൻ അനുവാദമുണ്ടാകണമെന്നും കേൾക്കപ്പെടണമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. ബലപ്രയോഗത്തിന് പകരം സംവാദങ്ങളുണ്ടാകണം. മാനവികതയ്ക്ക് മുകളിലാവരുത് നിങ്ങളുടെ രാഷ്ട്രീയം. അധികാരത്തിൽ ഏത് പാർട്ടിയാണെങ്കിലും, ഇത്തരത്തിലാണ് സംഭവിക്കുന്നതെങ്കിൽ, എനിക്ക് ഇങ്ങനെ തന്നെയാകും തോന്നുക," വിസ്മയ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അവ തന്നെ ബാധിക്കാറില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

വിസ്മയ മോഹൻലാൽ
സൂപ്പർ ഹിയറിങ് പവറുമായി നായകൻ! സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; ടീസർ പുറത്ത്

'ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന ചോദ്യം ഉന്നയിച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് വിദ്യാർഥി സമരത്തിന് വിസ്മയ പിന്തുണയറിയിച്ചത്. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിസ്മയയുടെ ഐക്യദാര്‍ഢ്യം. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് നടി നേരിട്ടത്.

വിസ്മയ മോഹൻലാൽ
കേരളത്തിലും പവർ കാട്ടി 'ജന നായകൻ'! 2026ൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം

അതേസമയം, വിസ്മയ നായികയായി എത്തുന്ന ജൂഡ് ആന്തണി ജോസഫ് ചിത്രം 'തുടക്കം' ഓ​ഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തും. ഒരു മലയോര ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

News Malayalam 24x7
newsmalayalam.com