പ്രതിദിനം നാല് ലക്ഷം രൂപ വരെ ശമ്പളം, രാം ചരണിന്റെ നിഴലായി ഒപ്പം നടക്കുന്ന ബോഡി ഗാർഡ്; ആരാണ് കെവിൻ കുന്ത?

ചില്ലറക്കാരനല്ല ഗാംബിയ സ്വദേശിയായ ഈ സെലിബ്രിറ്റി ബോഡി ഗാർഡ്
വൈറൽ വീഡിയോ, കെവിൻ കുന്ത
വൈറൽ വീഡിയോ, കെവിൻ കുന്ത
Published on
Updated on

തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിന് നേരെ പാഞ്ഞടുത്ത ആരാധകനെ തൂക്കിയെടുത്തോടിയ നടന്റെ ബോഡി ഗാർഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം. കഴിഞ്ഞ ദിവസം നടന്ന 'പെദ്ധി' സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിൽ സിനിമയിലെ നായിക ജാൻവി കപൂറിനും മറ്റ് അണിയറപ്രവർത്തകർക്കും ഒപ്പം ഇരിക്കുകയായിരുന്ന രാം ചരണിന്റെ അടുത്തേക്ക് ആരാധകൻ പാഞ്ഞടുത്തത് അപ്രതീക്ഷിതമായാണ്. അയാളുടെ ഹെയർ സ്റ്റൈലും വേഷവും എല്ലാം രാം ചരണിന്റേതിന് സമാനമായിരുന്നു. എല്ലാവരും ഒന്ന് പകച്ചു. പക്ഷേ രാം ചരണിന് ടെൻഷൻ ഏതുമില്ലായിരുന്നു. ആരാധകൻ നടന്റെ തൊട്ടരികിൽ എത്തിയപ്പോഴേക്കും ആ കൂൾ ആറ്റിറ്റ്യൂഡിന്റെ കാരണം ലോകത്തിന് വെളിപ്പെട്ടു.

മിന്നൽ വേഗത്തിലായിരുന്നു സൂപ്പർ താരത്തിന്റെ ബോഡി ഗാർഡ് കെവിൻ കുന്തയുടെ ഇടപെടൽ. പാഞ്ഞെത്തിയ കുന്ത ആരാധകനെ തൂക്കിയെടുത്ത് സ്ഥലത്ത് നിന്ന് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ചോദ്യത്തിനൊപ്പമാണ് പലരും ഈ വൈറൽ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ വാളിൽ പോസ്റ്റ് ചെയ്യുന്നത്. ആരാണ് ഇയാൾ? തിരഞ്ഞിറങ്ങിയവർ ആൾ ചില്ലറക്കാരനല്ല എന്ന് ഒരേ സ്വരത്തിൽ സമ്മതിച്ചു.

വൈറൽ വീഡിയോ, കെവിൻ കുന്ത
തിരക്കഥ മുരളി ഗോപി, നായകനായി ആര്യ; 'അനന്തൻ കാട് ' റിലീസ് ഡേറ്റ് അനൗൺസ്മെന്റ് ടീസർ പുറത്ത്; ജൂൺ 25ന് തിയേറ്ററുകളിൽ

പശ്ചിമ ആഫ്രിക്കയിലെ ഗാംബിയ സ്വദേശിയാണ് കെവിൻ കുന്ത. യഥാർഥ പേര് അബ്ദു കാദിർ സോവ്. ഒരു സെലിബ്രിറ്റി ബോഡി ഗാർഡ് എന്നതിലുപരി, മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) പ്രൊഫഷണൽ ഫൈറ്റർ കൂടിയാണ് ഈ ഇരുപത്തേഴുകാരൻ. കോംബാറ്റ് സ്‌പോർട്സ് ഡാറ്റാബേസായ 'ടാപ്പോളജി' പ്രകാരം, മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ‘മാമ ലാമിൻ ഓഫ് ബാര’ എന്നും അറിയപ്പെടുന്ന കെവിൻ കുന്ത മത്സരിച്ചിരുന്നത്. പ്രൊഫഷണൽ കരിയറിൽ നാല് വിജയങ്ങളും ആറ് പരാജയങ്ങളുമാണ് ഈ 'സൂപ്പർ ബോഡി ഗാർഡി'ന്റെ പേരിലുള്ളത്. 2025 നവംബറിലായിരുന്നു കുന്തയുടെ അവസാനത്തെ പ്രൊഫഷണൽ മത്സരം. കെവിൻ കുന്തയുടെ എംഎംഎ പ്രൊഫൈൽ ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

രാം ചരണിന് കവചമൊരുക്കി ഒപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന കുന്തയുടെ വീഡിയോകൾ തിരഞ്ഞുപിടിച്ചു ഷെയർ ചെയ്യുകയാണ് ആരാധകരിപ്പോൾ. ജനപ്രീതി വർധിച്ചതോടെ ഈ സെലിബ്രിറ്റി ബോഡി ഗാർഡിന്റെ പ്രതിഫലത്തെക്കുറിച്ചും പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. . കുന്തയ്ക്ക് പ്രതിദിനം രണ്ട് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് പ്രതിഫലമെന്നാണ് ചില റിപ്പോർട്ടുകൾ.

വൈറൽ വീഡിയോ, കെവിൻ കുന്ത
ആമിര്‍ ഖാന്‍ വിവാഹിതനാകുന്നു; തീയതി പുറത്ത്

ഒരു പ്രൊമോഷൻ അഭിമുഖത്തിനിടയിൽ കുന്തയ്ക്ക് ലഭിക്കുന്ന ഈ അപ്രതീക്ഷിത ജനപ്രീതിയെക്കുറിച്ച് രാം ചരൺ തമാശരൂപേണ പ്രതികരിക്കുകയുണ്ടായി. തന്റെ സുരക്ഷാ സഹായിയോടുള്ള ജനങ്ങളുടെ താൽപ്പര്യത്തെപ്പറ്റി നടൻ വാചാലനായി. ആരാധകർ കുന്തയെ സ്വന്തം നിലയിൽ പ്രശസ്തനാക്കി മാറ്റിയെന്നാണ് തമാശരൂപേണ താരം പറയുന്നത്. "നിങ്ങളൊക്കെ ചേർന്ന് അദ്ദേഹത്തെ ഭയങ്കര പ്രശസ്തനാക്കിയിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ഞാൻ അദ്ദേഹത്തെ പുറത്തേക്ക് വിടാറേയില്ല," എന്നാണ് ഒരു അഭിമുഖത്തിൽ ചരൺ പറഞ്ഞത്.

കെവിൻ കുന്ത തൂക്കിയെടുത്ത ആരാധകന് എന്തുപറ്റി എന്ന് തിരക്കുന്നവരേയും ഓൺലൈൻ ഇടങ്ങളിൽ കാണാം. ഈ സംഭവങ്ങൾക്കു ശേഷം ആരാധകനെ അടുത്തേക്ക് വിളിച്ച രാംചരൺ അയാളോട് സംസാരിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com