

കൊച്ചി: റിച്ചാർഡ് വിജയകുമാർ എന്ന സംവിധായകന്റേതായി ഒറ്റ ഷോർട്ട് ഫിലിം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. മുതിർന്ന തമിഴ് നടനും ദേശീയ അവാർഡ് ജേതാവുമായ എം.എസ്. ഭാസ്കർ കേന്ദ്ര കഥാപാത്രമായി എത്തിയ 'നില്‍ കവനി നേസി' (നിർത്തുക, കാണുക, സ്നേഹിക്കുക). റോഡ് സുരക്ഷയെയും ഗതാഗത നിയമങ്ങളെയും കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആവഡി പൊലീസുമായി സഹകരിച്ച് നിർമിച്ച ഈ ഹ്രസ്വ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒപ്പം, ഷോർട്ട് ഫിലിമിന്റെ മേക്കിങ് വീഡിയോയും ശ്രദ്ധിക്കപ്പെട്ടു. റിച്ചാർഡ് എന്ന സംവിധായകന്റെ പേര് ഓർത്തുവച്ചോളൂ എന്നാണ് മേക്കിങ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.
ആവഡി സിറ്റി പൊലീസ് കമ്മീഷണർ കെ. ശങ്കർ ആണ് ഈ ഹ്രസ്വ ചിത്രത്തിന്റെ യൂട്യൂബ് റിലീസ്‍ നിർവഹിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ (ആവഡി ട്രാഫിക്ക്) സി. സംഗു ആണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ആറ് മിനുട്ടുള്ള ഹൃസ്വ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളാണ് സംവിധായകനിലേക്ക് ശ്രദ്ധ തിരിയാന്‍ കാരണമായത്. ദേശീയ അവാർഡ് ജേതാവ് ആയ മുതിർന്ന നടന്‍ ഉള്‍പ്പെടെയുള്ള ക്രൂവിനെ നേതൃപാഠവത്തോടെ റിച്ചാർഡ് നയിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതാണ് സംവിധായകന് തമിഴ് സിനിമയില്‍ ഉയരങ്ങളില്‍ എത്താനുള്ള ഭാവിയുണ്ടെന്ന തരത്തില്‍ അഭിപ്രായമുണ്ടാകാന്‍ കാരണം. അറ്റ്‍ലിയുമായാണ് ഈ ഹ്രസ്വചിത്ര സംവിധായകനെ ചിലർ താരതമ്യപ്പെടുത്തുന്നത്.
എം.എസ്. ഭാസ്‌കർ, നവ്യന്ത് കുമാർ, വാസു മതി, സായി മുനിഷ്, രുക്ഷാന, കാർത്തികേയൻ, റഹീം, വിനോദ്, ജീവനന്തം എന്നിവരാണ് ഈ ഷോർട്ട് ഫിലിമില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിഷാനിയ വിജയകുമാർ, സഹസംവിധാനം: സുധീഷ് എസ്, ഛായാഗ്രഹണം: ശ്രീ വിഎഫ്എക്സ്, യുവനേഷ് കുമാർ, സംഗീത സംവിധാനം: സായി ഭാസ്കർ, എഡിറ്റിങ്: നരേഷ് ബാലാജി, ബിടിഎസ് ഹെഡ്: ഹരിബാലൻ, ഡ്രോൺ: NAVIN, ടൈറ്റിൽ ഡിസൈൻ: സൗന്ദര്യ സ്റ്റാലിൻ, ടൈറ്റിൽ ആനിമേഷൻ: നവീൻ ശിവ, കവിയൻ, പോസ്റ്റർ ഡിസൈൻ: രാജേഷ് ശങ്കർ.