ENTERTAINMENT
എന്തുകൊണ്ട് ജാഫർ പനാഹിയുടെ ശബ്‌ദം ഇറാൻ സർക്കാരിനെ അസ്വസ്ഥമാക്കുന്നു?
'പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ' ആരോപിച്ചാണ് ഇപ്പോൾ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്
വിഖ്യാത സംവിധായകൻ ജാഫർ പനാഹിയെ വിടാതെ പിന്തുടരുകയാണ് ഇറാൻ സർക്കാർ. 'പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ' ആരോപിച്ച് ഒരു വർഷം തടവാണ് സംവിധായകന് സർക്കാർ വിധിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ-സാമൂഹിക സംഘങ്ങളിൽ അംഗത്വം വഹിക്കുന്നതിൽ നിന്നും സംവിധായകനെ വിലക്കുന്നതാണ് ശിക്ഷാ നടപടി. ഇത് ആദ്യമായല്ല ഇങ്ങനെ പനാഹിയെ തടവിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. എന്തുകൊണ്ട് ജാഫർ പനാഹിയുടെ ശബ്ദത്തെ ഇറാൻ സർക്കാർ ഭയപ്പെടുന്നു? വീഡിയോ കാണാം
