ചുവപ്പിൽ മോഹൻലാലും; ‘ഡീയസ് ഈറേ’യില്‍ ഉണ്ടോ എന്ന് ആരാധകർ

മോഹന്‍ലാലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമാണ് ചർച്ചകള്‍ക്ക് വഴിവച്ചത്
‘ഡീയസ് ഈറേ’
‘ഡീയസ് ഈറേ’
Published on

കൊച്ചി: പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ഹൊറർ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ സിനിമ ചർച്ചാ വിഷയമാകുന്നു. സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ ഉണ്ടാകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. നടന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമാണ് ചർച്ചകള്‍ക്ക് വഴിവച്ചത്.

‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്തുവരുന്നതിന് മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു. കറുപ്പും ചുറുപ്പും ഇടകലർന്ന സിനിമയുടെ കളർ പാലറ്റുമായി ചേർന്നു നില്‍ക്കുന്ന രീതിയിലാണ് എല്ലാവരും പ്രൊഫൈല്‍ പിക്കുകള്‍ മാറ്റിയത്. ഇതേ വിധമാണ് മോഹന്‍ലാലും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്. ഇതാണ് നടന്‍ സിനിമയിലുണ്ടോ എന്ന തരത്തില്‍ ചർച്ചകള്‍ സജീവമാകാന്‍ കാരണമായത്.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദിയില്‍ നടന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. പ്രണവിനെ പുതിയ വിധം അവതരിപ്പിക്കുന്ന ചിത്രത്തിലും അതുകൊണ്ട് മോഹന്‍ലാല്‍ ഉണ്ടായേക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫാന്‍ തിയറി. ഒക്ടോബർ 31 നാണ് ‘ഡീയസ് ഈറേ’യുടെ റിലീസ്.

‘ഡീയസ് ഈറേ’ അണിയറപ്രവർത്തകരുടെ പ്രൊഫൈല്‍ പിക്കുകള്‍
‘ഡീയസ് ഈറേ’ അണിയറപ്രവർത്തകരുടെ പ്രൊഫൈല്‍ പിക്കുകള്‍
‘ഡീയസ് ഈറേ’
"ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടും"; പ്രണവ് മോഹന്‍ലാല്‍ ഭയപ്പെടുത്തുമോ? വിധി ദിനത്തിന്റെ സൂചന നല്‍കി 'ഡീയസ് ഈറേ’

'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

ആദ്യ ട്രെയ്‌ലർ സമ്മാനിച്ച പ്രതീക്ഷകളെ വർധിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്ന സൂചനയാണ് ഇപ്പോൾ വന്ന ട്രെയ്‌ലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തരുന്നു. സെൻസറിങ് പൂർത്തിയായപ്പോൾ 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com