"രണ്ടുമൂന്ന് പേർ കൂടി ബാക്കിയുണ്ട്"; 'കിസ് കിസ്‌കോ പ്യാർ കരൂം' വൈറൽ പോസ്റ്ററിനോട് പ്രതികരിച്ച് യുസ്‌വേന്ദ്ര ചാഹൽ

യുസ്‌വേന്ദ്ര ചാഹലിന്റെ മുഖം എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്
'കിസ് കിസ്കോ പ്യാർ കരൂം 3' എഐ പോസ്റ്റർ
'കിസ് കിസ്കോ പ്യാർ കരൂം 3' എഐ പോസ്റ്റർSource: Instagram / vijaycreationn
Published on
Updated on

ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെ ചുറ്റിപ്പറ്റിയുള്ള ഒരു രസകരമായ പോസ്റ്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. 'കിസ് കിസ്‌കോ പ്യാർ കരൂം' എന്ന ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററിൽ യുസ്‌വേന്ദ്ര ചാഹലിന്റെ മുഖം എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ചിത്രത്തിൽ ചാഹലിനൊപ്പം മുൻ ഭാര്യ ധനശ്രീ വർമ, ആർജെ മഹ്‍വഷ്, ഷെഫാലി ബഗ്ഗ എന്നിവരെയും കാണാം. സിനിമയിലെ നായകന്റേതിന് സമാനമായി സങ്കീർണമാണ് ചാഹലിന്റെ പ്രണയബന്ധങ്ങളെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഈ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് ധനശ്രീ വർമയും യുസ്‌വേന്ദ്ര ചാഹലും വിവാഹമോചിതരായത്. 2020ല്‍ കൊറോണക്കാലത്ത്, ലോക്‌ഡൗണിനിടെ നടന്ന ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നാല് മാസം നീണ്ട പ്രണയം. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ ചാഹൽ ആർജെ മഹ്‌വഷുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. പിന്നാലെ ഇവർ ബ്രേക്ക് ആപ്പ് ആയെന്നും റിപ്പോർട്ടുകൾ വന്നു. അടുത്തിടെ, ബിഗ് ബോസ് മത്സരാർഥിയും അവതാരികയുമായ ഷെഫാലി ബഗ്ഗയുമായി ക്രിക്കറ്റ് താരം ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇവർ നാല് പേരെയും ചേർത്ത് എഐ നിർമിത പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വിജയ് കുമാർ ബാരിയ എന്ന ഗ്രാഫിക് ഡിസൈനറാണ് പോസ്റ്ററുകളുടെ സ്രഷ്ടാവ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഈ പോസ്റ്ററുകൾ വൈറലായി. ഇത് ശ്രദ്ധയിൽപ്പെട്ട ചാഹൽ ഒരു പോസ്റ്റിന് താഴെ കമന്റും ചെയ്തു.

'കിസ് കിസ്കോ പ്യാർ കരൂം 3' എഐ പോസ്റ്റർ
'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു: വിജയ്

തമാശരൂപേണ ആയിരുന്നു പ്രതികരണം. 'ഇനിയും രണ്ടുമൂന്ന് പേർ കൂടി ബാക്കിയുണ്ട്' എന്നായിരുന്നു ചാഹലിന്റെ കമന്റ്. എഐ പോസ്റ്ററുകൾക്ക് ഒപ്പം ഈ കമന്റും ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാണ്.

News Malayalam 24x7
newsmalayalam.com