"നാല് കോടി ഡീല്‍ പക്കി"; ധനശ്രീ വര്‍മക്കെതിരെ ഒളിയമ്പുമായി ചഹല്‍, ഒപ്പം ശിഖർ ധവാനും

ദീപാവലി, ഭായ് ദൂജ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു
ധനശ്രീ വര്‍മ,  ശിഖർ ധവാന് ഒപ്പം യുസ്‌വേന്ദ്ര ചഹല്‍
ധനശ്രീ വര്‍മ, ശിഖർ ധവാന് ഒപ്പം യുസ്‌വേന്ദ്ര ചഹല്‍Source: X
Published on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ ഒരു പോസ്റ്റും അതിന് യുസ്വേന്ദ്ര ചഹല്‍ നല്‍കിയ കമന്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചഹലിന്റെ മുന്‍ പങ്കാളി ധനശ്രീയെ ലക്ഷ്യമാക്കിയുള്ള ഒഴിയമ്പാണ് ഇതെന്നാണ് ഒരുകൂട്ടർ പറയുന്നത്. ധനശ്രീക്ക് ജീവനാംശം നൽകേണ്ടിവരുന്നതിനെ ചഹല്‍ പരോക്ഷമായി പലവട്ടം പരിഹസിച്ചിരുന്നു. ഇത്തവണ സഹതാരം ശിഖർ ധവാനും ചഹലിനൊപ്പം ചേർന്നു.

ദീപാവലി, ഭായ് ദൂജ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. "ഭയ്യ, വെറും നാല് കോടിക്ക് നിങ്ങളുടെ പോസിന്റെ പകർപ്പവകാശം എടുക്കുന്നു" എന്നാണ് ഈ വീഡിയോയ്ക്ക് യുസ്‌വേന്ദ്ര ചാഹൽ കമന്റ് ചെയ്തത്. "ഡീല്‍ പക്കി," എന്നായിരുന്നു ധവാന്റെ മറുപടി.

ശിഖർ ധവാന്റെ പോസ്റ്റിന് ചഹലിന്റെ കമന്റ്
ശിഖർ ധവാന്റെ പോസ്റ്റിന് ചഹലിന്റെ കമന്റ്Source: Instagram / Yuzvendra Chahal

യുസ്‌വേന്ദ്ര ചാഹലിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കമന്റ്. "സാമ്പത്തികമായി സ്വതന്ത്രയായ ഭാര്യമാർക്ക് അവരുടെ ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ല" എന്ന ഡൽഹി ഹൈക്കോടതി വിധിയെപ്പറ്റി പരാമർശിക്കുന്നതായിരുന്നു പോസ്റ്റ്. എന്നാല്‍, അധികം വൈകാതെ ഈ പോസ്റ്റ് ചഹല്‍ നീക്കം ചെയ്തു. അപ്പോഴേക്കും പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2020ല്‍ കൊറോണക്കാലത്ത്, ലോക്‌ഡൗണിനിടെ നടന്ന ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസിലൂടെയാണ് ചഹലും ധനശ്രീയും പരിചയത്തിലാകുന്നത്. തുടർന്ന് നാല് മാസം നീണ്ട പ്രണയം. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. 2025 മാർച്ചിന് ഇരുവരും വിവാഹ മോചിതരായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com